മോഹന്‍ലാലിന്‍റെ ഒടിയന്‍ റിലീസ് ആകുന്നതിന് മുന്‍പ് അണിയറയില്‍ മറ്റൊരു ഒടിയന്‍ കൂടി ഒരുങ്ങുന്നു

മലയാള സിനിമ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. കോടികള്‍ മുതല്‍ മുടക്കില്‍ അണിയറയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഒരുക്കുന്നത് ശ്രീകുമാര്‍ മേനോന്‍ ആണ്. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ശരീര ഭാരം കുറച്ചത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകരും താരങ്ങളും മുന്നോട്ട് വന്നപ്പോള്‍ ഒടിയന്‍ മാണിക്യനിലേക്ക് കൂടുതല്‍ അടുക്കുകയായിരുന്നു ഓരോ മലയാളി പ്രേക്ഷകരും.എന്നാല്‍ ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ ചിത്രം ഒടിയന് പുറമെ മലയാളത്തില് മറ്റൊരു ഒടിയനും കൂടി തയ്യാറെടുക്കുന്നതായാണ് പുതിയ വാര്‍ത്ത. ഒടിയന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കിടക്കുന്ന സമയം തന്നെയാണ് മറ്റൊരു ഒടിയനുമായി സംവിധായകന്‍ പ്രിയനന്ദന്‍ വരുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് പ്രിയനന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പി കണ്ണന്‍കുട്ടിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരിക്കും ഒടിയനെന്നും പ്രിയനന്ദന്‍ വ്യക്തമാക്കി. ”പി.കണ്ണന്‍കുട്ടിയുടെ
അതി മനോഹരമായ നോവലിന്റെ
ചലച്ചിത്ര അവിഷ്‌ക്കാരത്തിന്
ഞാന്‍ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും.

നടക്കാതെ പോയ സ്വപ്നങ്ങളിലാണ്
ചില പക്ഷികള്‍ വീണ്ടും അടയിരിക്കാനായി
കൂടുകള്‍ കൂട്ടുന്നത്…. പ്രിയനന്ദന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.2013 ല്‍ പ്രിയനന്ദന്‍ പ്ലാന്‍ ചെയ്ത സിനിമയായിരുന്നു ഒടിയന്‍. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ തയ്യാറാക്കുവാന്‍ ശ്രമിച്ച സിനിമയില്‍ ഫഹദ് ഫാസില്‍ മുഖ്യവേഷത്തില്‍ എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.