ഇന്ത്യയുടെ ഭാഗമായ കശ്മീരിനേയും അരുണാചല്‍ പ്രദേശിനേയും വെട്ടിമാറ്റി, പുതിയ ലോകഭൂപടവുമായി ചൈന
ടൊറാന്റോ:ഇന്ത്യയുടെ ഭാഗമായ കശ്മീരിനേയും അരുണാചല്‍ പ്രദേശിനേയും വെട്ടിമാറ്റി പുതിയ ലോക മാപ്പുമായി ചൈന.കാനഡയിലെ ടൊറന്റോവിലാണ് ഇത്തരത്തില്‍ ഇന്ത്യയെ വികൃതമാക്കി ചൈനീസ് നിര്‍മ്മിത ഗ്ലോബുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.
ഇന്ത്യയുടെ സ്വന്തമായ കശ്മീരിനേയും അരുണാചലിനേയും സ്വാതന്ത്രമാക്കിയാണ് ഈ മാപ്പില്‍ ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഡിസംബറില്‍ കാനഡയില്‍ വില്‍പ്പനയ്ക്കെത്തിയ ഗ്ലോബുകളിലാണ് ഇത്തരം രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
വില്പനയ്ക്ക് വച്ച് ഉടനെതന്നെ ഇന്തോ കനേഡിയന്‍ സംഘടനകളും, കാനഡയിലെ ബി.ജെ.പി നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അവര്‍ ഗ്ലോബിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇക്കാര്യം സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്നും വിമര്‍ശനമുണ്ട്. പുതുവര്‍ഷത്തില്‍ മകളുടെ ആവശ്യപ്രകാരം ഗ്ലോബ് വാങ്ങിയ ഇന്ത്യോ-കനേഡിയന്‍ സ്വദേശിയായ സന്ദീപ് ദേശ്വാള് ആണ് ഇപ്പോള്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.