തോക്കിന്‍ മുനയില്‍ ഒരു കല്യാണം ; ചെറുക്കന്‍ താലി കെട്ടിയത് പൊട്ടിക്കരഞ്ഞുകൊണ്ട് (വീഡിയോ)

തോക്ക് ചൂണ്ടി കൊള്ളനടത്തുന്നത് നാം വായിച്ചിരിക്കും എന്നാല്‍ തോക്ക് ചൂണ്ടി കല്യാണം ഇതാദ്യത്തെ സംഭവം ആകും. ബീഹാറിലാണ് സംഭവം. 29 കാരനായ ഒരു യുവാവിനാണ് ഈ ഗതി വന്നത്. എന്‍ജിനിയര്‍ ആയ ഇയാളെ തട്ടിക്കൊണ്ട് പോയി ബലംപ്രയോഗിച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തി ഒരു പെണ്‍കുട്ടിയുമായി വിവാഹം നടത്തിക്കുകയായിരുന്നു. ബൊക്കാറോ സ്റ്റീല്‍ പ്ലാന്റിലെ ജൂനിയര്‍ മാനേജറായ വിനോദ് കുമാറാണ് ഇങ്ങനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനായത്. പട്‌നയിലെ പാണ്ഡരാക് പ്രദേശത്താണ് ഈ വിവാഹം നടന്നത്. എല്ലാവര്‍ക്കും സന്തോഷം തോന്നുന്ന ഈ വേളയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇയാള്‍ താലി കെട്ടിയത്. താലി ചാര്‍ത്താന്‍ സമ്മതിക്കാതെ ഇരുന്ന വേളയില്‍ കൂടി നിന്നവരുടെ കൈയ്യില്‍ നിന്നും ഇയാള്‍ക്ക് നല്ല തല്ല് കിട്ടുകയും ചെയ്തു.

നിങ്ങളെ തൂക്കികൊല്ലുകയല്ലല്ലോ, നിങ്ങളുടെ വിവാഹം ആശിര്‍വദിക്കുകയല്ലേ, എന്തിനാണ് ആശങ്കപ്പെടുന്നത്-വധുവിന്റെ ബന്ധുക്കള്‍ ഈ സമയം ഇങ്ങനെ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ഹാട്ടിയ-പട്‌ന ട്രെയിനില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയ ഇയാളെ അവിടെ വച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ മൊക്കാമയിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചു എന്നാണ് ഇയാളുടെ സഹോദരന്‍ പറയുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാം എന്ന് വിനോദ് വാക്ക് നല്‍കുകയും തുടര്‍ന്ന് പിന്മാറുകയും ചെയുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. അതുകൊണ്ടാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി വിവാഹം നടത്തിയത് എന്നും അവര്‍ പറയുന്നു.