സൂക്ഷിച്ച് നോക്കു..ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന 6 സൈനികരെ കണ്ടു പിടിക്കാമോ-ചിത്രം വൈറല്‍
2017-ലെ ക്രിസ്മസ് കഴിഞ്ഞെങ്കിലും ക്രിസ്മസ് ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു ചോദ്യത്തിനു പിന്നാലെയാണിപ്പോള്‍ ഇന്റര്‍നെറ്റ് ലോകം ഒന്നടങ്കം.ബ്രിട്ടീഷ് ആര്‍മി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നത്. ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന സൈനികരെ കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യം ഉന്നയിച്ച ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
Here’s a Christmas Day teaser for you.
This picture was taken back in July on Salisbury plain and will test your powers of observation.
Can you spot 6 of our camouflaged soldiers in the Wood?
All will be revealed on Boxing Day
Happy Christmas and happy hunting!
🌲⛄️🌲⛄️🌲 pic.twitter.com/GS6XYG5X17— Household Cavalry (@HCMRegt) December 25, 2017
ചിത്രത്തില്‍, മരങ്ങള്‍ക്കു പിന്നിലായി ഒളിഞ്ഞിരിക്കുന്ന ആറ് സൈനികരെ കണ്ടുപിടിക്കാമോ എന്നാണ് ട്വീറ്റില്‍ ചോദിച്ചിരിക്കുന്നത്. കുറച്ച് കഷ്ടപ്പെട്ടായാലും വേണ്ടില്ല, കണ്ടുപിടിച്ചിരിക്കുമെന്ന് പറഞ്ഞ് കമന്റ് ബോക്സില്‍ മറുപടി ചിത്രങ്ങള്‍ നിറയുകയാണ്. ചിത്രങ്ങള്‍ സൂം ചെയ്ത് നോക്കിയൊക്കെയാണ് ഓരോരുത്തരായി ഉത്തരങ്ങള്‍ നല്‍കിയിരിക്കുന്നത്.
Our soldiers revealed. How many did you find? #trustedguardians #tofind #toseek #notyield #pickyiurposition pic.twitter.com/jZK0grjfkJ
— Household Cavalry (@HCMRegt) December 26, 2017
ഒടുവില്‍, പലരും കണ്ടെത്തുകയും തോല്‍വി സമ്മതിക്കുകയും ചെയ്തപ്പോള്‍ സൈന്യം തന്നെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന സൈനികരെ അടയാളപ്പെടുത്തി കൊണ്ടുള്ള ചിത്രം പുറത്തുവിട്ടു.