കാശ്മീരില്‍ സ്ഫോടനം: നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു;നിരവധിപേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലുണ്ടായ സ്ഫോടനത്തില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു.ഉഗ്രശേഷിയുള്ള ( ഐ ഇ ഡി)സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നു രാവിലെയായിരുന്നു സ്ഫോടനം നടന്നത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോപോര്‍ മാര്‍ക്കറ്റിലെ പോലീസിന്റെ പട്രോള്‍ സംഘത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നത്.സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ മൂന്നുകടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയതായും സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു.