സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല;പാര്‍ട്ടി സമ്മേളനത്തിനു പങ്കെടുക്കേണ്ടതിനാലെന്ന് സൂചന

തൃശ്ശൂര്‍:58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ ഇന്ന് തിരി തെളിയേ,ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. സി.പി.എമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് മുഖ്യമന്ത്രിക്ക് കലോത്സവം ഉദ്ഘാടനത്തിന് എത്താന്‍ സാധിക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിക്ക് വരാന്‍ കഴിയാത്തതിനാല്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാകും കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. ഔദ്യോഗിക തിരക്കുമൂലമാണ് മുഖ്യമന്ത്രി എത്താത്തത് എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.ഇതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നു. എന്നാല്‍ സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് പാര്‍ട്ടി.

സാധാരണയായി എല്ലാ വര്‍ഷവും മുഖ്യമന്ത്രിമാരാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം നിര്‍വഹിക്കാറ്.