ഡാമിലെ തണുത്തുറഞ്ഞ വെള്ളത്തിന് മുകളിലൂടെ യുവാവിന്റെ സ്കേറ്റിങ്;വീഡിയോ വൈറല്‍
മഞ്ഞുകാലം കടുത്തതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പാശ്ചാത്യ രാജ്യക്കാര്‍.എന്നാല്‍ ചിലര്‍ ഈ അതിശൈത്യത്തെ ആഘോഷമാക്കുകയാണ്.കടുത്ത ശൈത്യത്തില്‍ ഡാമിലെ തണുത്തുറഞ്ഞ വെള്ളത്തിനു മുകളിലൂടെ യുവാവ് സ്കേറ്റിംഗ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.യുവാവിനെക്കൂടാതെ ചില കുട്ടികളും സ്കേറ്റിങ് നടത്തുന്നത് വീഡിയോയില്‍ കാണാം.
ഇത്തരത്തില്‍ സ്കേറ്റിംഗ് നടത്തുമ്ബോള്‍ അപകടത്തിന് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ജസ്റ്റിന് മക്ഫെര്ലാന്ഡ് എന്നയാളാണ് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ അപകടത്തില്‍ നിന്നും രക്ഷനേടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചതിനു ശേഷമായിരുന്നു സ്കേറ്റിംഗ് നടത്തിയത്.