ഒരു പൈങ്കിളി കഥയുമായി എത്തുന്ന കല്യാണത്തിന്റെ ആദ്യഗാനം പുറത്ത് (വീഡിയോ)

പ്രശസ്ത മലയാള താരം മുകേഷിന്‍റെ മകന്‍ ശ്രാവന്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന സിനിമയാണ് കല്യാണം. സാള്‍ട്ട് മംഗോ ട്രീ എന്ന ചിത്രത്തിന് ശേഷം രാജേഷ്‌ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പുതുമുഖമായ വര്‍ഷയാണ്. രാജേഷ്‌ നായര്‍,കെ കെ രാധാമോഹന്‍,ഡോ: ഉദയ ഭാനു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തു വന്നു. രാജീവ് നായർ എഴുതി, നവാഗതനായ പ്രകാശ് അലെക്സ് സംഗീതം നിർവ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് തൈക്കുടം ബ്രിഡ്ജിലെ സിദ്ധാർത്ഥ് മേനോൻ ആണ്. മുകേഷ് , ശ്രീനിവാസന്‍ എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.