പിങ്ക് പോലീസിന്‍റെ കാറില്‍ സ്കൂട്ടര്‍ തട്ടി ; കൊല്ലത്ത് ഡി.വൈ.എഫ്.ഐ നേതാവിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം

കൊല്ലം : പിങ്ക് പോലീസിന്റെ വാഹനത്തില്‍ സ്‌കൂട്ടര്‍ തട്ടിയതിന് ഡി.വൈ.എഫ്.ഐ നേതാവിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. കിളികൊല്ലൂര്‍ മേഖല കമ്മിറ്റി അംഗം നന്ദുവിനാണ് മര്‍ദ്ദനമേറ്റത്. സിപിഎം കൊല്ലം ജില്ലാ സമ്മേളന വേദിക്കടുത്താണ് സംഭവം. കൂടാതെ തന്‍റെ ഫോണ്‍ ആവശ്യപ്പെട്ട പോലീസ് മുഖത്ത് അടിക്കുകയും മുതുകത്ത് ഇടിക്കുകയും ചെയ്‌തെന്ന് നന്ദു പറഞ്ഞു. ഇടിച്ച പിങ്ക് പോലീസിന്റെ കാര്‍ നന്നാക്കി നല്‍കണമെന്ന് പോലീസ് ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ മുന്‍പില്‍ പോയ കാര്‍ സിഗ്നല്‍ ഒന്നും കാണിക്കാതെ പെട്ടന്ന്‍ നിര്‍ത്തിയത് കാരണമാണ് ഇടിച്ചത് എന്ന് ഇയാള്‍ പറയുന്നു.

എന്നാല്‍ ഇതോടെ പിങ്ക് പോലീസ്, സ്‌റ്റേഷനിലേക്ക് വിളിക്കുകയും അവിടെ നിന്നും മറ്റു പോലീസുകാര്‍ എത്തി നന്ദുവിനെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയുമായിരുന്നു. സ്റ്റേഷനില്‍ കൊണ്ട് പോയാണ് പോലീസ് അകാരണമായി മര്‍ദിചത് എന്ന് നന്ദു ആരോപിക്കുന്നു. അവസാനം സമ്മേളന നഗരിയില്‍ നിന്ന് മറ്റു ഡി.വൈ.എ.ഫ്.ഐ നേതാക്കളെത്തിയാണ് ഇയാളെ മോചിപ്പിച്ചത്.