മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി കണ്ടെത്തി;പക്ഷെ കുപ്പി കാലി
കോപ്പന്‍ഹേഗന്‍:പ്രദര്‍ശന സ്ഥലത്തുനിന്ന് മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി കണ്ടെത്തി.ഒരു കെട്ടിടനിര്‍മാണശാലയുടെ പരിസരത്തുനിന്നുമാണ് കാലിയായ നിലയില്‍ കുപ്പി കണ്ടെത്തിയതെന്ന് ഡെന്മാര്‍ക്ക് പോലീസ് അറിയിച്ചു.തുറക്കാത്ത നിലയിലാണ് കുപ്പി കണ്ടെത്തിയത്.
സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് വജ്രം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.റുസ്സോ- ബാള്‍ട്ടിക് ബ്രാന്‍ഡിലുള്ള വോഡ്ക കുപ്പി മൂന്നുകിലോ സ്വര്‍ണവും അത്രതന്നെ വെള്ളിയും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.13 ലക്ഷം ഡോളറാണ് കുപ്പിയുടെ മൂല്യമായി കണക്കാക്കിയിരുന്നതെന്ന് ഡെന്മാര്‍ക്കിലെ ടി വി2 റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഫേ 33 എന്ന ബാറില്‍ പ്രദര്‍ശനത്തില്‍ വച്ചിരുന്നപ്പോഴാണ് ഈ വോഡ്ക കുപ്പി മോഷണം പോയത്. വോഡ്കയുടെ കുപ്പിയുമായി ഒരാള്‍ കടന്നു കളയുന്നത് ബാറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു.എന്നാല്‍ കണ്ടെത്തുമ്പോള്‍ കുപ്പി കാലിയായിരുന്നു. കുപ്പിക്കുള്ളിലെ വോഡ്ക ഇത് മോഷ്ടിച്ചയാള്‍ കുടിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും കുപ്പി പൊട്ടിക്കാത്ത നിലയിലാണ് കണ്ടെത്തിയതെന്നും പോലീസ് വക്താവ് അറിയിച്ചു.
അതേസമയം കുപ്പിക്ക് അതേ മൂല്യം തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് കഫേ 33 ഉടമ ബ്രിയാന്‍ ഇങ്ബെര്‍ഗ് അറിയിച്ചു. കുപ്പിയില്‍ നിറച്ചിരുന്ന വോഡ്കയുടെ കൂടുതല്‍ ശേഖരം തന്റെ പക്കലുണ്ടെന്നും അത് ഉപയോഗിച്ച് കുപ്പി വീണ്ടും നിറയ്ക്കാനും പ്രദര്‍ശനത്തിന് വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബ്രിയാന്‍ കൂട്ടിച്ചേര്‍ത്തു. ലാത്വിയ ആസ്ഥാനമായ ഡാര്‍ട്സ് മോട്ടോര്‍ കമ്പനിയില്‍നിന്ന് വായ്പയായാണ് ബ്രിയാന്‍ വോഡ്ക കുപ്പി വാങ്ങിയിരുന്നത്.