കര്‍ണ്ണനില്‍ നിന്നും പ്രിത്വിരാജ് പുറത്ത് ; പകരം എത്തുന്നത് വിക്രം
നൂറുകോടിക്ക് മുകളില്‍ മലയാളത്തില്‍ ആദ്യമായി ഒരുങ്ങുന്ന ബ്രഹ്മാണ്ട ചിത്രമെന്ന പേര് സ്വന്തമാക്കിയ കര്‍ണ്ണന്‍ മലയാളത്തിലേയ്ക്ക് ഇല്ല എന്ന് വാര്‍ത്തകള്‍. നായകനെയും , ഭാഷയെയും മാറ്റി എന്ന വിവരം ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമല്‍ തന്നെയാണ് ഇപ്പോള്‍ പുറത്തു വിട്ടത്. ആദ്യം പ്രിത്വിരാജ് നായകനായി മലയാളത്തില്‍ ആണ് കര്‍ണ്ണന്‍ ഒരുങ്ങുന്നു എന്ന് വാര്‍ത്തകള്‍ വന്നത്. ഇതിന്റെ പേരില്‍ ഒരു മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ കര്‍ണ്ണനായി എത്തുക പ്രിത്വിരാജ് അല്ല മറിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രം ആയിരിക്കും എന്നാണു ഇപ്പോള്‍ പറയുന്നത്. ബോളിവുഡിലാണ് ചിത്രം ഒരുങ്ങുക.
മഹാവീര്‍ കര്‍ണന്‍ എന്നാണ് ചിത്രത്തിന്റെ പേര്. വിമല്‍ തന്നെയാണ് വിക്രം നായകനാകുന്ന വിവരം ഫെയസ്ബുക്കില്‍ പ്രഖ്യാപിച്ചത്. 300 കോടി ബജറ്റ് വരുന്ന ചിത്രം നിര്‍മിക്കുന്നത് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുകയും 2019 ഡിസംബറില്‍ റിലീസ് ചെയ്യുകയും ചെയ്യും. അതേസമയം ചിത്രത്തില്‍ നിന്നും തന്നെ മാറ്റിയതിനെ പറ്റി പ്രിത്വിരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമലിന്റെ ആദ്യ ചിത്രമായ മോയ്ദീനില്‍ പ്രിത്വിരാജ് ആയിരുന്നു നായകന്‍.