ദുബായി പൊലീസ് ഇനി കള്ളനെ പിടിക്കാന്‍ പോകുന്നത് 5 കോടിയുടെ ബേണ്‍ലിയില്‍
പോലീസാകുന്നെങ്കില്‍ ദുബായിയിലെ പോലീസാകണം.കാരണം നമ്മുടെ നാട്ടിലെപ്പോലെ ജീപ്പിലോന്നുമല്ല അവര്‍ പട്രോളിംഗിനും മറ്റും പോകുന്നത്.ലോകോത്തര ആഡംബരകാറുകളിലും സൂപ്പര്‍ സ്പോര്‍ട്സ് കാറിലുമൊക്കെയാണ്.ഇത്തരത്തില്‍ ആഡംബര കാറുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ദുബായ് പൊലീസിന്. ലോകത്തിലെ ഏറ്റവും പ്രശസ്ത അത്യാഡംബരം കാറുകളാല്‍ നിറഞ്ഞ ദുബായ് പൊലീസിന്റെ ഗ്യാരേജിലേയ്ക്ക് പുതിയൊരു അതിഥി കൂടി. ബ്രിട്ടിഷ് ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ബെന്റ്ലിയുടെ എസ്യുവി ബെന്റെയ്ഗയാണ് പൊലീസ് സ്വന്തമാക്കിയത്.
അത്യാഡംബര വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തരായ ബെന്റ്ലിയുടെ ആദ്യ എസ്യുവിയാണ് ബെന്റെയ്ഗ. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്യുവി. കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങിയ കാറിന്റെ ആദ്യ ഉടമ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയിയിരുന്നു. 6 ലീറ്റര്‍ 12 സിലിണ്ടര്‍ എന്ജിന് ഉപയോഗിക്കുന്ന കാറിന് 5000 ആര്‍പിഎമ്മില്‍ 600 ബിഎച്ച്പി കരുത്തും 1350 ആര്‍പിഎമ്മില്‍ 900 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.1 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന എസ് യു വിയുടെ പരമാവധി വേഗം 310 കി.മീയാണ്.
കഴിഞ്ഞ ദിവസമാണ് ദുബായ് പൊലീസ് ജനറല്‍ ഹെഡ്ക്വാട്ടേഴ്സില്‍ വച്ച് പുതിയ കാര്‍ കൈമാറിയത്. ഗതാഗത സുരക്ഷയ്ക്കും ജനങ്ങളുടെ അടുത്തേക്ക് പ്രത്യേകിച്ച് യുവാക്കളുടെ അടുത്തേക്ക് പെട്ടെന്ന് എത്തുന്നതിനും പുതിയ വാഹനം സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ബുര്‍ജ് ഖലീഫയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ഈ കാര്‍ വിന്യസിക്കുക. ഏകദേശം നാലു കോടി രൂപ മുതല്‍ 5 കോടി രൂപ വരെയാണ് ബെന്റെയ്ഗയുടെ ഇന്ത്യന്‍ വില.