ശബരിമല തീര്‍ത്ഥാടനെത്തിയ യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചെന്നൈ സ്വദേശി നിരോഷ് കുമാര്‍ (30) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് സംഭവം നടന്നത്.ശബരിമലയിലേക്കുള്ള കാനനപാതയായ കരിമല വഴി പോകുമ്പോഴാണ് നിരോഷ് കുമാറിനുനേര്‍ക്ക് കാട്ടാനയുടെ ആക്രമണമുണ്ടായത്.
പതിനാല് പേരടങ്ങുന്ന സംഘത്തിനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ നിരോഷ് കുമാര്‍ കൂട്ടംതെറ്റി കാട്ടാനക്കൂട്ടത്തിന്റെ മുന്‍പില്‍പെടുകയായിരുന്നു.കാട്ടാനയുടെ തുമ്പിക്കൈകൊണ്ടുള്ള ആക്രമണത്തില്‍ ഇയാളുടെ മുഖത്തിന്റെ ഒരുവശം തകര്‍ന്നിട്ടുണ്ട്. മൃതദേഹം പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.