കൊച്ചിയില്‍ വീപ്പക്കുള്ളില്‍നിന്ന് മനുഷ്യഅസ്ഥികൂടം കണ്ടെത്തി;സ്ട്രീയുടേതെന്ന് സൂചന
കൊച്ചി:വീപ്പയ്ക്കുള്ളില്‍നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെടുത്തു.കൊച്ചി, കുമ്പളത്തിനടുത്താണ് പത്തുമാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.കണ്ടെത്തുമ്പോള്‍ വീപ്പ കോണ്‍ക്രീറ്റ് ഇട്ട് അടച്ച് കായലില്‍ തള്ളിയനിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കണ്ടെത്തി കരയ്‌ക്കെത്തിച്ചത്. കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി തള്ളിയതാണെന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും.
നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്പ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്.
ഇതിനു ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പുകള്‍ എത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് പോലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധന നടത്തിയത്.
മനുഷ്യന്റെ ദേഹം വീപ്പയ്ക്കുള്ളിലാക്കുകയും പിന്നീട് കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയും അതിനു മുകളില്‍ ഇഷ്ടിക നിറയ്ക്കുകയും ചെയ്തെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ശാസ്ത്രീയപരിശോധന ആവശ്യമാണെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് സ്ത്രീയുടെ അസ്ഥികൂടമാകാമെന്ന നിഗമനത്തിലാണ് പോലീസ്.