യേശുവിനും നബിക്കും ബുദ്ധനും ഗാന്ധികും മുകളിലാണ് എ കെ ജി എന്ന് നടന്‍ അനൂപ് ചന്ദ്രന്‍ ; ബല്‍റാം നായയ്ക്ക് പിറന്നവന്‍ എന്ന് ആക്ഷേപം (വീഡിയോ)
ബല്‍റാം എ കെ ജി വിവാദം കൂടുതല്‍ ഇടങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. വി ടിയെ പിന്തുണച്ചും ആക്രമിച്ചും ദിവസം കഴിയുംതോറും കൂടുതല്‍ പേര്‍ രംഗത്ത് വരികയാണ്. പലരും കടുത്ത മോശമായ ഭാഷയില്‍ തന്നെയാണ് വി ടിയെ പരിഹസിക്കുന്നത്. എന്നാല്‍ അതിനെല്ലാം തന്റേതായ ഭാഷയില്‍ മറുപടി പറയുകയാണ് വി ടി. അതുകൊണ്ട് തന്നെ വിഷയം അണയാതെ ആളി കത്തുകയാണ് ഇപ്പോഴും. അതിന്‍റെ ഇടയിലാണ് യേശുവിനും നബിക്കും ബുദ്ധനും ഗാന്ധികും മുകളിലാണ് എ കെ ജിയുടെ സ്ഥാനം എന്ന പ്രസ്താവനയുമായി നടന്‍ അനൂപ് ചന്ദ്രന്‍ രംഗത്ത് വന്നത്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് അനൂപ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്.
യേശുവിന്‍റെയും നബിയുടെയും ബുദ്ധന്‍റെയും പല്ലും എല്ലും മറ്റു ചില സാധനങ്ങളും ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുകയാണ് എന്നും എ കെ ജിയുടെ പല്ലോ, കണ്ണടയോ, പാദുകമോ, മുണ്ടോ ഒന്നും തന്നെ ഏതെങ്കിലും പാര്‍ട്ടി ആഫീസില്‍ സൂക്ഷിക്കുന്നതായി താന്‍ ഇതുവരെ കേട്ടിട്ടില്ല എന്നും. എന്നിട്ടും മാനവരാശി ആ മനുഷ്യനെ സ്നേഹിക്കുന്നു എന്നും അതിനു കാരണം ആ മനുഷ്യന്‍ ഈ മണ്ണില്‍ ഉത്പാദിപ്പിച്ച നന്മയാണ് എന്നും അനൂപ് സമര്‍ഥിക്കുന്നു. അതുപോലെ നായ്ക്ക് പിറന്ന മക്കള്‍ പോലും ആ മനുഷന് എതിരെ ഇങ്ങനെ ഒരു പുലഭ്യം പറയില്ല . ബല്‍റാമിനോട് സഹതാപം മാത്രമാണ് ഉള്ളത്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഇത്രയും എങ്കിലും പറഞ്ഞില്ലെങ്കില്‍ മനസിന്‍റെ ഉള്ളില്‍ ഒരു വിങ്ങല്‍ ആണെന്നും അനൂപ് പറയുന്നു.