ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് സിപിഐ
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സമവായമാകാമെന്ന് സി.പി.ഐ രാഷ്ട്രീയ പ്രമേയ രേഖ.രാഷ്ട്രീയ തന്ത്രവും തിരഞ്ഞെടുപ്പ് തന്ത്രവും രണ്ടായി കാണണമെന്നും സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സഖ്യങ്ങള്‍ രൂപീകരിക്കണമെന്നും ദേശീയ കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ മതേതര ജനാധിപത്യ ഇടതു പാര്‍ട്ടികളുടെ വിശാല വേദി വേണമെന്നാണ് സി.പി.ഐയുടെ നിലപാട്. കമ്യൂണിസ്റ്റ് ഐക്യത്തിന് പ്രാധാന്യംകൊടുക്കുമ്പോഴും രാഷ്ട്രീയ തന്ത്രങ്ങളെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയും രണ്ടായി കാണണമെന്നും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയ രേഖ തയ്യാറാക്കാന്‍ വിജയവാഡയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബി.ജെ.പിയെ തോല്‍പിക്കാനാണ് മുന്‍ഗണന നല്‍കേണ്ടത്. 2019 ബി.ജെ.പിയുടെ വര്‍ഷമാകാതിരിക്കാന്‍ ഇടതുപാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. രേഖകളിന്‍മേലുള്ള ചര്‍ച്ചകള്‍ ഇന്നും നാളെയുമായി നടക്കും.