കാമുകിക്കൊപ്പം കറങ്ങി നടന്ന ഭര്‍ത്താവിനെ മൈലുകള്‍ പിന്തുടര്‍ന്ന് ഭാര്യ പൊക്കി;ഒടുവില്‍ കാമുകി കാലുവാരിയപ്പോള്‍ യുവാവിന് എട്ടിന്റെ പണി-വീഡിയോ വൈറല്‍
തന്നെ വഞ്ചിച്ച് കാമുകിക്കൊപ്പം കറങ്ങിനടന്ന ഭര്‍ത്താവിനെ 150 മൈലോളം ദുരം പിന്തുടര്‍ന്ന് ഭാര്യയും അമ്മായിയമ്മയും ചേര്‍ന്ന് പൊക്കിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ലണ്ടനിലാണ് സംഭവം. ഭര്‍ത്താവിനെ കാമുകിക്കൊപ്പം പിടികൂടുന്നതിനായി യുവതിയും അമ്മയും 150 മൈലോളം ദൂരമാണ് പിന്തുടര്‍ന്നെത്തിയത്.
നോര്‍ത്താംപ്ടണ്‍ ഷെയറിലെ വെല്ലിങ്ബറോയില്‍ നിന്നുമാണ് യുവാവ് ഡോവറിലെ പ്രീമിയറിന്നിലെത്തിയത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നേരത്തെ സംശയം തോന്നിയിരുന്ന ഭാര്യ തന്റെ അമ്മയുടെ സഹായത്തോടെ അയാളെ നീരീക്ഷിക്കുകയും കൈയോടെ പിടികൂടുകയായിരുന്നു. കള്ളത്തരം കൈയോടെ പിടികൂടിയതോടെ താന്‍ നിരപരാധിയാണെന്ന് ഇയാള്‍ അടവ് മാറ്റി.തുടര്‍ന്ന് ഭാര്യയെ കെട്ടിപിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഭാര്യ രോഷത്തോെട പൊലീസിനെ വിളിക്കുമെന്ന് പറയുന്നതും വിഡിയോയില്‍ കാണാം. കാര്യം കൈവിട്ടുപോയതോടെ കാമുകി കാലുവാരി. എല്ലാത്തിനും ഉത്തരവാദി യുവാവാണെന്ന് പറഞ്ഞ് അവര്‍ തടിയൂരി.