കശ്മിരില്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍:ജമ്മുകശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു.അനന്തനാഗ് ജില്ലയിലെ കൊക്രനാഗിലുള്ള ലാര്‍നോ പ്രദേശത്താണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മുഹമ്മദ് ഫര്‍ഹാന്‍ വാനിയെന്ന ഹിസ്ബുല്‍ പ്രവര്‍ത്തകനാണെന്നും രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സൈന്യം അറിയിച്ചു.
ഭീകര്‍ക്കെതിരായ ഓപ്പറേഷന്‍ ഓള്‍ ഔട്ടിന്റെ ഭാഗമായി സൈന്യവും സി.ആര്‍.പി.എഫും കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരെ കണ്ടെത്തി കൊലപ്പെടുത്തിയത്.
കോക്രനാഗില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരത്തെ തുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരരാണ് ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് സൈന്യം സംയുക്തമായി നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നുഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. കഴിഞ്ഞ മാസം പുല്‍വാമയില്‍ അഞ്ചു ജവാന്‍മാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ഓള്‍ ഔട്ട് ആരംഭിച്ചത്.