ഗുരുത്വാകര്‍ഷണനിയമം കണ്ടു പിടിച്ചത് ഐസക് ന്യൂട്ടണ്‍ അല്ല പുതിയ കണ്ടെതലുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി

രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്‌നാനിയാണ് തന്‍റെ ഏറ്റവും പുതിയ കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ഗുരുത്വാകര്‍ഷണ നിയമം ആവിഷ്‌കരിച്ചത് ന്യൂട്ടണ്‍ അല്ല മറിച്ച് പുരാതന ഭാരതത്തിലെ ശാസ്ത്രകാരനായ ബ്രഹ്മഗുപ്ത രണ്ടാമനാണെന്നാണ് ദേവ്‌നാനി പ്രസ്താവിച്ചിരിക്കുന്നത്. ഗുരുത്വാകര്‍ഷണ നിയമം ആവിഷ്‌കരിച്ച ആധുനിക ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടനും 1000 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ആളാണ് ബ്രഹ്മഗുപ്ത രണ്ടാമനെന്നും അദ്ദേഹം പറയുന്നു. ഗുരുത്വാകര്‍ഷണ നിയമം ആവിഷ്‌കരിച്ചത്? ഐസക് ന്യൂട്ടനാണെന്നാണ് നാമെല്ലാം മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍ നാം കൂടുതല്‍ ആഴത്തില്‍ അന്വേഷണം നടത്തിയാല്‍ ഗുരുത്വാകര്‍ഷണ നിയമത്തിന്റെ ആവിഷ്‌കര്‍ത്താവ് ഐസക് ന്യൂട്ടനും 1000 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ബ്രഹ്മഗുപ്ത രണ്ടാമനാണ് എന്ന് മനസ്സിലാകും. എന്നിട്ടും എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങളില്‍ ഇക്കാര്യം പഠിപ്പിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

കുറഞ്ഞപക്ഷം രാജസ്ഥാനിലെങ്കിലും പാഠപുസ്തകങ്ങള്‍ ഇത്തരം അറിവുകള്‍ക്കനുസരിച്ച് പരിഷ്‌കരിക്കണം. വര്‍ഷങ്ങളായി അക്ബര്‍ ആണ് മഹാനായ ഭരണാധികാരി എന്നാണ് നാം പഠിച്ചും പഠിപ്പിച്ചും വന്നത്. എന്നാല്‍ ഇന്ന് രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍നിന്ന് അക്ബറിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ എടുത്തുകളയുകയും മഹാറാണ പ്രതാപിനെ തല്‍സ്ഥാനത്ത് ഉള്‍പ്പെടുത്തുകയും ചെയ്തു- അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശവിരുദ്ധമായ പ്രക്ഷോഭങ്ങള്‍ രാജസ്ഥാനിലെ സര്‍വകലാശാലകളില്‍ ഉണ്ടാകാന്‍ പാടില്ല. രാജസ്ഥാനില്‍ ഒരു കനയ്യകുമാറും ജനിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയുടെ 72-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വസുദേവ് ദേവ്‌നാനി. നേരത്തെ ജലദോഷം ചുമ തുടങ്ങിയ രോഗങ്ങള്‍ വന്നാല്‍ പശുവിനടുത്ത് ചെന്ന് നിന്നാല്‍ രോഗം ഭേദമാകുമെന്ന കണ്ടെത്തല്‍ നടത്തിയ വ്യക്തി കൂടിയാണ് വസുദേവ് ദേവ്നാനി.