മദ്രസകള്‍ പൂട്ടി സ്കൂളുകള്‍ തുടങ്ങണം എന്ന് ഷിയ വഖഫ് ബോര്‍ഡ് ; മതപഠനത്തിന്റെ ആവശ്യം ഇനിയില്ല
മദ്രസകള്‍ കോൻവെന്റ് സ്കൂളുകളാക്കി മാറ്റണമെന്നും മദ്രസ വിദ്യാഭ്യാസം ഭീകരതയെ വളര്‍ത്തുകയാണെന്നും ചൂണ്ടിക്കാണിച്ച് യുപി ഷിയ വഖഫ് ബോര്‍ഡ് ചെയര്മാൻ വസീം റിസ്വിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുമായി കൂട്ടിച്ചേര്‍ത്ത് മദ്രസകളിലെ മതപഠനം നിര്‍ത്തി, എല്ലാ മതസ്ഥര്‍ക്കും പഠനം നടത്താനുള്ള കേന്ദ്രമാക്കണം. മതപഠനം ആവശ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. അതുപോലെ മാറിയ സാഹചര്യത്തില്‍ മതപഠനത്തിന്റെ ആവശ്യമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.