500 രൂപയ്ക്ക് ആധാര്‍വിവരങ്ങള്‍:വാര്‍ത്ത പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് അവാര്‍ഡ് നല്‍കണമെന്ന് സ്നോഡന്‍

500 രൂപ നല്‍കിയാല്‍ ആധാര്‍ ലഭിക്കുമെന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തക അവാര്‍ഡ് അര്‍ഹിക്കുന്നുവെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. അവര്‍ക്കെതിരെ പോലീസ് കേസല്ല മറിച്ച് അവാര്‍ഡാണ് നല്‍കേണ്ടത്.

നിതീയ്ക്ക് വേണ്ടി നില നില്‍ക്കുന്ന ഗവര്‍മെന്റാണ് ഇന്ത്യയിലെങ്കില്‍ തീര്‍ച്ചയായും നിലപാടുകള്‍ തിരുത്തണമെന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെ സെക്യൂരിറ്റി ഉറപ്പുവരുത്തണമെന്നും സ്‌നോഡന്‍ ട്വിറ്ററില്‍ കുറിച്ചു.

ആധാര്‍ വിവരങ്ങളിലേക്കും കടന്നുകയറാന്‍ അവസരം നല്‍കുന്ന ഏജന്‍സികള്‍ രാജ്യത്ത് സജീവമാകുന്നുവെന്ന് ദ ട്രിബ്യൂണ്‍ പത്രത്തിലെ ലേഖിക രചന ഖൈരയാണ് പുറത്തു കൊണ്ടുവന്നത്.

അഞ്ഞൂറ് രൂപയും പത്ത് മിനിട്ടും; ആരുടെ ആധാറും ചോര്‍ത്താംഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട നമ്പര്‍ വഴിയാണ് പത്രത്തിന്റെ ലേഖിക രചന ഖൈര തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്.വാര്‍ത്തയ്ക്ക പിന്നാലെ ഈ വിവരം അന്വേഷണാത്മകമായി കണ്ടെത്തിയ ജേര്‍ണലിസ്റ്റിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ യുഐഡിഎഐ കേസ് എടുത്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് സ്നോഡന്‍ തന്റെ നിലപാടുമായി രംഗത്ത് വന്നത്.