‘നാലാം പാഠം – ഫണ്ട് കണക്ക്’;ഓഖി ഫണ്ട് വകമാറ്റിയതിനെതിരെ രൂക്ഷമായി പരിഹസിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം:ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് വിനിയോഗിച്ച നടപടിയെ രൂക്ഷമായി പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ‘പാഠം – 4 ഫണ്ട് കണക്ക്’ എന്ന പേരില്‍ ഫെയ്സ്ബുക്കിലൂടെയാണ് ജേക്കബ് തോമസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ജീവന്റെ വില – 25 ലക്ഷം
അല്‍പ്പജീവനുകള്‍ക്ക് – 5 ലക്ഷം
അശരണരായ മാതാപിതാക്കള്‍ക്ക് – 5 ലക്ഷം
ആശ്രയമറ്റ സഹോദരിമാര്‍ക്ക് – 5 ലക്ഷം
ചികില്‍സയ്ക്ക് – 3 ലക്ഷം
കാത്തിരിപ്പു തുടരുന്നത് – 210 കുടുംബങ്ങള്‍
ഹെലിക്കോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്നത് – 8 ലക്ഷം
പോരട്ടേ പാക്കേജുകള്‍!
– എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിചിരിക്കുന്നത്.