ടെസ്റ്റ് തോല്‍വി:രഹാനയെ ടീമിലെടുക്കാത്തതിന് കോലിയെ പഞ്ഞിക്കിട്ട് സൗരവ് ഗാംഗുലി

2017-ല്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരകള്‍ തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തില്‍ പുതിയ വര്‍ഷത്തിലെ ആദ്യ പരമ്പരക്ക് ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറിയ ഇന്ത്യ മുട്ടിടിച്ച് വീഴുന്നത് ഞെട്ടലോടെയാണ് ആരാധകര്‍ കണ്ടത്.ഇന്ത്യയുടെ അഹങ്കാരമായിരുന്ന ബാറ്റിങ് നിര ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ചൂളിപ്പോയതാണ് പരാജയത്തിന് കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.ഇതിനിടെ കേപ്ടൗണ്‍ ടെസ്റ്റിലെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് സൗവ് ഗാംഗുലി രംഗത്തെത്തി.വിദേശ മണ്ണില്‍ മികച്ച പ്രകടനം നടത്തുന്ന അജിന്‍ക്യ രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്താതിനു കൊഹ്ലിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സൗരവ് ഗാംഗുലി. അതിനിടെ രഹാനെ ന്യൂലാന്‍ഡ്‌സില്‍, പരിശീലനത്തിന് ഇറങ്ങി.

വിരാട് കോലിയുടെ ഈ വാദം തള്ളിക്കളയുകയാണ് സൗരവ് ഗാംഗുലി, സമീപകാല ഫോം എന്ന ന്യായം പറഞ്ഞ് രോഹിത് ശര്‍മ്മയെയും ശിഖര്‍ ധവാനെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ടീമിലെടുത്തത് ശരിയായില്ല. വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള അജിന്‍ക്യ രഹാനെയെയും ഓസ്‌ട്രേലിയക്കെതിരെ തിളങ്ങിയ കെ എല്‍ രാഹുലിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണം. ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. അതേസമയം നായകന്റെ വിശ്വസ്തരായ ധവാനെയും രോഹിത്തിനെയും അടുത്ത ടെസ്റ്റില്‍ ഒഴിവാക്കുമോയെന്ന് സംശയമുണ്ടെന്നും ഗാംഗുലി ഒരു ദേശീയ മാധ്യമത്തോട് അഭിപ്രായപ്പെട്ടു. കേപ് ടൗണ്‍ ടെസ്റ്റിലെ രണ്ടു ഇന്നിംഗ്‌സിലായി ധവാന്‍ 32ഉം
രോഹിത്ത് 21ഉം റണ്‍സ് മാത്രമാണെടുത്തത്.

അതിനിടെ അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍, ഇഷാന്ത് ശര്‍മ്മ, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവര്‍ ന്യൂലാന്‍ഡ്‌സില്‍ നെറ്റ്‌സ് പരിശീലനത്തിനിറങ്ങി . ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച് ശ്രീധര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട പരിശീലനം. ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.