മുഖ്യമന്ത്രിയുടെ ഹേലിക്കോപ്പ്റ്റര്‍ യാത്രാ വിവാദം ; പണം നല്‍കി തലയൂരാന്‍ സിപിഎം തന്ത്രം

മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഒരുപോലെ കുഴപ്പത്തില്‍ ചാടിച്ച മുഖ്യമന്ത്രിയുടെ ഹേലിക്കോപ്പ്റ്റര്‍ യാത്രാ വിവാദത്തില്‍ നിന്നും തലയൂരാന്‍ പുതിയ തന്ത്രവുമായി പാര്‍ട്ടി രംഗത്ത്. യാത്രക്ക് ചിലവായ പണം പാര്‍ട്ടി ഫണ്ടില്‍ നിന്നും നല്‍കി പ്രശ്നം അവസാനിപ്പിക്കുവാനാണ് പാര്‍ട്ടി നീക്കം. തീരുമാനം നാളത്തെ സെക്രട്ടേറിയേറ്റ് യോഗത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ പാര്‍ട്ടി തന്നെ ഫണ്ട് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് കോടിയേരിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

വിവാദം ഉണ്ടായ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ പറ്റുമെന്ന് പാര്‍ട്ടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതു ഖജനാവില്‍ നിന്ന് പണം ചിലവാക്കുന്ന കാര്യത്തില്‍ ഭിന്നമായ അഭിപ്രായങ്ങളാണ് വന്നിട്ടുള്ളത്. സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം തിരുവനന്തപുരത്തേക്ക് വരികയും പിന്നീട് തിരച്ചുപോകുകയും ചെയ്തതിന് ചിലവായ തുക ദുരിതാശ്വാസ നിധിയില്‍ നിന്നും എടുത്തതാണ് വിവാദങ്ങള്‍ക്ക് കാരാണമായത്.