പുലിമുരുകന്റെ കളക്ഷന്‍ വെറും തള്ളലോ ? അവതാരക കളക്ഷന്‍ കേട്ടപ്പോള്‍ ഉരുണ്ടുകളിച്ച് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം (വീഡിയോ)
മലയാള സിനിമയിലെ ആദ്യ നൂറുകോടി കളക്ഷന്‍ കിട്ടിയ ചിത്രം എന്ന നേട്ടം കൈവരിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ പുലിമുരുകന്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ടോമിച്ചന് മുളകുപാടം ആയിരുന്നു. ചിത്രം 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി എന്നാണു ആരാധകര്‍ പറയുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതിന്റെ വിശദാംശങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നത് വേറെ കാര്യം. അതുകൊണ്ട് തന്നെ കളക്ഷന്റെ കാര്യം തള്ളല്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്. അതിനു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് അമൃതാ ടി വിയിലെ ലാല്‍ സലാം എന്ന പരിപാടിയും. അതില്‍ ഗസ്റ്റ് ആയി ടോമിച്ചന് എത്തിയ സമയമാണ് പുലിമുരുകന്റെ കളക്ഷന്‍ സംബന്ധിച്ച ചോദ്യത്തിനു മുന്നില്‍ അദ്ധേഹം ഒഴിഞ്ഞു മാറിയത്. അവതാരകയായ മീരാ നന്ദന് ആണ് ഇക്കാര്യം അദ്ധേഹത്തോട് ആവശ്യപ്പെട്ടത്.
പുലിമുരുകന് എത്ര കോടിയാണ് കളക്ട് ചെയ്തത് എന്നാണ് മീര കേട്ടത്. എന്നാല്‍ അതിനു സത്യം പറഞ്ഞാല്‍ കള്ളമാകും എന്നാണു മോഹന്‍ലാല്‍ ഉടന്‍ നല്കിയ മറുപടി. അതേസമയം സിനിമ എന്നത് വേള്‍ഡ് വൈഡ് കളക്ഷന്‍ ആയിരുന്നു എന്നും ഒരു നിര്‍മ്മാതാവിന് കിട്ടുന്ന തുക മാത്രമല്ല ചിത്രത്തിന്റെ കളക്ഷന്‍ എന്നും ഞങ്ങള്‍ പറഞ്ഞിട്ടുള്ളത് കറക്റ്റ് ആണെന്നും എന്നാല്‍ അത്രയും കാശ് ഒരാളുടെ മാത്രം കയ്യില്‍ വരുന്നതല്ല എന്നുമൊക്കെ അങ്ങും ഇങ്ങും എത്താത്ത തരത്തിലുള്ള മറുപടിയാണ് ടോമിച്ചന് നല്‍കിയത്. മറുപടി കേട്ട് ഒന്നും മനസിലാകാതെ നില്ക്കുന്ന മീരയേയും വീഡിയോയില്‍ കാണുവാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഫാന്‍സ് ആഘോഷിച്ച കളക്ഷന്‍ ഒന്നും നിര്‍മ്മാതാവിന്റെ കൈയ്യില്‍ എത്തിയിട്ടില്ല എന്ന് സാരം.