എകെജി വിവാദം: ബല്‍റാമിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറ്, പാലക്കാട് സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം
പാലക്കാട്:തൃത്താല കൂറ്റനാട് സ്വകാര്യ ചടങ്ങില്‍ ഉദ്ഘാടകനായെത്തിയ വി.ടി. ബല്‍റാം എം.എല്‍.എയുക്കുനേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറ്. സംഘടിച്ചെത്തിയ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ പൊലീസിനു കഴിയാത്ത അവസ്ഥയാണ്. സംഘര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അക്രമത്തിനിടെ പൊലീസുകാര്‍ക്കടക്കം നിരവധിപ്പേര്‍ക്കു പരുക്കേറ്റു. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയാണ്. പൊലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു.
അക്രമം നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. സംഘടിച്ചെത്തിയവരെ പിരിച്ച് വിടാന്‍ ആവശ്യമായ പൊലീസ് സന്നാഹം സ്ഥലത്ത് ഇല്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ പ്രവര്‍ത്തകരെ പിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
എ.കെ.ജി ബാലപീഢകനാണെന്ന ബല്‍റാമിന്റെ ഫെയ്‌സ്ബുക് കമന്റില്‍ വിവാദം പുകയുകയാണ്. എംഎല്‍എയെ ബഹിഷ്‌കരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.