ആധാര്‍ സുരക്ഷിതമാക്കാന്‍ പുതിയ വഴികളുമായി യു.ഐ.ഡി.എ.ഐ
ആധാര്‍ സുരക്ഷിതമല്ല എന്ന വാര്‍ത്തകള്‍ അടിക്കടി വരുന്നതിനു പിന്നാലെ ആധാര്‍ കാര്‍ഡ് ഉടമകളുടെ സ്വകാര്യതയ്ക്ക് കാത്തുസൂക്ഷിക്കാന്‍ വിര്‍ച്വല്‍ ഐഡി എന്ന ആശയവുമായി യുഐഡിഎഐ രംഗത്ത്. വെർച്ച്വൽ ഐഡി നിര്‍മിച്ച് സേവനങ്ങളുമായി ബന്ധപ്പെടുത്തുന്ന പുതിയ സംവിധാനമാണ് അതോറിറ്റി ഒരുക്കുന്നത്. 16 അക്ക വിർച്ച്വൽ ഐ ഡി ഉപയോഗിച്ച് സേവനങ്ങളുമായി ആധാർ ബന്ധിപ്പിക്കാം. ആധാർ വെബ്സൈറ്റിൽ നിന്ന് വിർച്ച്വൽ ഐഡി നമ്പര്‍ ലഭിക്കും. സിം വെരിഫിക്കേഷനും മറ്റാവശ്യങ്ങള്‍ക്കുമായി ആധാര്‍ ബയോമെട്രിക് ഐഡിയിലെ 12അക്ക നമ്പറിനു പകരം വെബ്സൈറ്റില്‍ നിന്ന് താത്ക്കാലികമായി ലഭിക്കുന്ന മറ്റൊരു രഹസ്യനമ്പര്‍ പങ്കുവെക്കാനുള്ള സൗകര്യമാണ് യുഐഡിഎഐ ആധാര്‍ ഉടമകള്‍ക്ക് നല്‍കുന്നത്.
ആധാര്‍ കാര്‍ഡിലെ 12 അക്ക മ്പറിനു പകരം 16 അക്കങ്ങളും ബയോമെട്രിക് വിവരങ്ങളുമാകും വെര്‍ച്വല്‍ ഐഡിയിലുണ്ടാവുക. ഏതൊരു ഉപഭോക്താവിനും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് എത്ര വിര്‍ച്വല്‍ ഐഡികള്‍ വേണമെങ്കിലും ഉണ്ടാക്കാം. പുതിയ ഐഡി ഉണ്ടാക്കുമ്പോള്‍ പഴയ ഐഡികളെല്ലാം സ്വയമേവ റദ്ദുചെയ്യപ്പെടും. 2018 മാര്‍ച്ച് 1 മുതല്‍ പുതിയ വിര്‍ച്വല്‍ ഐഡികള്‍ സ്വീകരിക്കപ്പെട്ടു തുടങ്ങും.