ലോക സാമ്പത്തിക ഫോറം: മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത
വാഷിങ്ടണ്‍: ഈ മാസം സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ച് നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും.18 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ആഗോള സാമ്പത്തിക നേതാക്കളുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ദാവോസില്‍ മറ്റു രാഷ്ട്രനേതാക്കളുമായി ട്രംപ് ഉഭയകക്ഷി ചര്‍ച്ച നടത്തിയേക്കും.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ഏഷ്യന്‍ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നു സൂചനയുണ്ട്. അമേരിക്കയുടെ താത്പര്യം സംരക്ഷിച്ച് മാത്രമായിരിക്കും ഇതെല്ലാമെന്നും സാറാ സാന്‍ഡേര്‍സ് അറിയിച്ചു. അതേ സമയം. അവസരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് അമേരിക്കയുടെ ആദ്യ അജണ്ടയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേര്‍സ് പറഞ്ഞു. അവസരങ്ങള്‍ക്ക് മുന്‍ഗണ നല്‍കുന്നതിനെ അമേരിക്കന്‍ പ്രസിഡന്റ് ലോക നേതാക്കള്‍ക്കൊപ്പം സ്വാഗതം ചെയ്യുന്നു. അമേരിക്കന്‍ വ്യവസായങ്ങളും അമേരിക്കന്‍ വാണിജ്യവും അമേരിക്കന്‍ തൊഴിലാളികളേയും ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ട്രംപിന്റെ നയമെന്നും അവര്‍ പറഞ്ഞു.
ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22-ന് ദാവോസിലേക്ക് തിരിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ദാവോസിലുള്ളത്.