മുത്തശ്ശിയേയും കൊച്ചുമകളേയും കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ വധശിക്ഷ

മുത്തശ്ശിയേയും കൊച്ചുമകളേയും കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ വധശിക്ഷ. രഘുനന്ദന്‍ യന്ദാമുറിയെന്ന 32-കാരനാണ് വധശിക്ഷ ലഭിച്ച വ്യക്തി. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ വധശിക്ഷ ലഭിക്കുന്നത്. ശിക്ഷ ഫെബ്രുവരി 23-ന് നടപ്പാക്കും എന്നാണു അറിയുന്നത്. 2014-ലാണ് കേസിനാസ്പദമായ സംഭവം. 61-കാരിയാ ഇന്ത്യന്‍ സ്ത്രീയേയും അവരുടെ പത്തുവയസുള്ള കൊച്ചുമകളേയും രഘുനന്ദന്‍ തട്ടിക്കൊണ്ട് പോകുകയും കൊലപ്പെടുത്തകയും ചെയ്യുകയായിരുന്നു.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരയുള്ളത്.വിചാരണ വേളയില്‍ കോടതിയില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയാ രഘുനന്ദന്‍ യന്ദാമുറി എച്ച് 1 ബി വിസയിലാണ് അമേരിക്കയിലെത്തിയത്. ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജീനിയറിങ് ബിരുദധാരിയാണ്. വിഷം കുത്തിവെചാണ് അമേരിക്കയില്‍ വധശിക്ഷ നടപ്പിലാക്കുക.