ലോക കേരള സഭയിലെ അമേരിക്കന്‍ മലയാളി വനിതാസാന്നിദ്ധ്യം: ആനി ലിബു
കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായി രൂപീകരിക്കുന്ന ലോക കേരള സഭയില്‍ അമേരിക്കയില്‍ നിന്നും ആനി ലിബു പങ്കെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഇപ്പോഴത്തെ ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആണ് ആനി.
ജനുവരി 12, 13 തീയതികളില്‍ കേരളനിയമസഭയുടെ മാതൃകയില്‍ കൂടുന്ന ലോക കേരള സഭയിലേക്ക് ക്ഷണിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും, ഇത് ഒരു അംഗീകാരമാണെന്നും ആനി ലിബു പറഞ്ഞു. ലോക കേരള സഭ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും, പ്രതിസന്ധികളും ചര്‍ച്ച ചെയ്യാനും, അവയ്ക്കു പരിഹാരം കാണാനും, അതോടൊപ്പം കേരളത്തിന്റെ വികസനത്തിന് പ്രവാസി ലോകത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താനും പറ്റുന്ന വേദിയായിരിക്കും ലോക കേരള സഭ.
ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആദ്യ വനിത ട്രസ്റ്റി എന്ന പദവിക്കര്‍ഹയായ ആനി ലിബു. വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലാതെ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡിന്റെ ഡയറക്ടര്‍, ന്യൂയോര്‍ക്ക് മീഡിയാ കണക്ട് മാനേജിങ് ഡയറക്ടര്‍, ഫ്രീഡിയ എന്റെര്‍റ്റൈന്മെന്റിന്റെ ബോര്‍ഡ് ഡയറക്ടര്‍, കാന്‍സര്‍ റിസേര്‍ച് ഓര്‍ഗനൈസേഷന്‍ ബാള്‍ട്ടിമോര്‍ ഡയറക്ടര്‍ തുടങ്ങി വിവിധ മണ്ഡലങ്ങളില്‍ ആനി ലിബു പ്രവര്‍ത്തനനിരതയാണ്.
ബോംബയില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് പഠനം കഴിഞ്ഞു ചങ്ങനാശേരി അസംപ്ഷന്‍ കോളേജില്‍ സ്‌പോര്‍ട്‌സ് കോട്ടയില്‍ ആണ് ഡിഗ്രിക്ക് ചേര്‍ന്നത്. ബാഡ്മിന്റണ്‍, ടെന്നീസ് എന്നീയിനങ്ങളില്‍ താരമായിരുന്നു. അതുകൊണ്ടു സ്‌പോര്‍ട്‌സ് രംഗത്തു പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുക, ഗ്രീന്‍ കേരളാ പദ്ധതിക്ക് തുടക്കമിടുക തുടങ്ങി വേള്‍ഡ് മലയാളി ഫെഡറേഷന്റെ നിരവധി ആശയങ്ങള്‍ ലോക കേരള സഭയില്‍ അവതരിപ്പിക്കും.