നാലു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു
ചോറ്റാനിക്കരയില്‍ വിദ്യാർത്ഥിനിയെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി വിധി പറയാനിരിക്കെ ഒന്നാംപ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസിലെ ഒന്നാം പ്രതി രഞ്ജിത്താണ് ജയിലില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു പ്രതികളെ കോടതിയിലേക്ക് കൊണ്ടുവന്നു. ബുധനാഴ്ച രാത്രി എറണാകുളം സബ് ജയിലിൽ വച്ചാണ് രഞ്ജിത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രഞ്ജിത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന. വിധി പ്രഖ്യാപനത്തിനു മുമ്പേ ജയിലില്‍ വച്ച് വിഷം കഴിച്ചായിരുന്നു രഞ്ജിത്തിന്റെ ആത്മഹത്യാശ്രമം.കോടതി പിന്നീട് വിധി പ്രഖ്യാപനം ഈ മാസം 15ലേക്ക് മാറ്റി. 2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. എല്‍കെജി വിദ്യാർത്ഥിനിയായ അക്സയാണ് കൊല്ലപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടിയുടെ അമ്മയും കാമുകനും സുഹൃത്തും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് കണ്ടെത്തി. കൊലപാതകത്തിന് മുന്‍പ് പെൺകുട്ടി പീഢനത്തിരയായിട്ടുണ്ടെന്നും ആന്തരാവയവങ്ങള്‍ക്കു ക്ഷതമേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. പെൺകുട്ടിയുടെ അമ്മ റാണി, റാണിയുടെ കാമുകൻ രഞ്ജിത്ത്, സുഹൃത്ത് ബേസില്‍ എന്നിവരെ പിന്നീട് പോലീസ് അറസ്റ്റ്ചെയ്തു.
കുട്ടി കൊല്ലപ്പെട്ട പിറ്റേ ദിവസം കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് റാണി ചോറ്റാനിക്കര പോലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തു വന്നത്. സംഭവം നടക്കുമ്പോള്‍ റാണിയുടെ ഭര്‍ത്താവായ വിനോദ് കഞ്ചാവുകേസില്‍ ജയിലിലായിരുന്നു. റാണിക്ക് രഞ്ജിത്തുമായി വര്‍ഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. അതുപോലെ തന്നെ റാണിയുടെ മറ്റൊരു കാമുകനായിരുന്ന ബേസില്‍, സഹോദരന്‍ എന്ന വ്യാജേനയാണ് അമ്പാടിമലയിലെ വീട്ടില്‍ റാണിക്കൊപ്പം കഴിഞ്ഞിരുന്നത്. സംഭവ ദിവസം സ്‌കൂള്‍വിട്ട് വീട്ടിലേക്ക് കുട്ടി വരുമ്പോള്‍ റാണിയും ബേസിലും സ്ഥലത്തില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു. ചെറുത്ത കുട്ടിയുടെ കഴുത്തില്‍ കൈമുറിക്കിയ ശേഷം എടുത്ത് എറിഞ്ഞു. തലയുടെ പിന്‍വശം ഇടിച്ചാണ് കുട്ടി വീണത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചു. അപ്പോഴേക്കും ബേസിലും റാണിയും വീട്ടില്‍ തിരികെയെത്തി. ആദ്യം മറച്ചു വെച്ചു എങ്കിലും പിന്നീട് കൊലപാതക വിവരം രഞ്ജിത്ത് തന്നെ വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ സ്വന്തം കുഞ്ഞിന്‍റെ ജീവനേക്കാള്‍ ഏറെ കാമുകന്‍റെ സുരക്ഷയായിരുന്നു റാണിക്ക് മുഖ്യം അതുകൊണ്ട് തന്നെ കുട്ടിയുടെ മൃതദേഹം മറവു ചെയ്യാനും പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കാനും എല്ലാം മുന്നില്‍ നിന്നത് റാണിയായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തില്‍ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിവായിരുന്നു.