ഭാര്യക്ക് വോട്ട് ചെയ്തില്ല എന്നാരോപിച്ച് 13 വയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്നു
റാഞ്ചി : ജാര്‍ഖണ്ഡിലെ പകുര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭാര്യയെ പരാജയപ്പെടുത്തിയെന്നാരോപിചാണ് 13 വയസുകാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.പ്രതികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പ്രേംലാല്‍ ഹന്‍സ്‍ഡ, സഹോദരങ്ങളായ സാമുവേല്‍ ഹന്‍സ്ഡ, കാത്തി ഹന്‍സ്ഡ, ശിശു ഹന്‍സ്ഡ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ നാല് പേരും സഹോദരങ്ങളാണ്.
ജനുവരി എട്ടിന് രാവിലെ ആറുമണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇതിനെ തുടര്‍ന്ന്‍ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. നാട്ടുകാരും പൊലീസും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പിറ്റേദിവസം തൊട്ടടുത്ത വനത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രേംലാലും സഹോദരങ്ങളുമാണ് സംഭവത്തിന്റെ പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ ഭാര്യ അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം വോട്ട് ചെയ്യാത്തത് കൊണ്ടാണ് ഭാര്യ തോറ്റതെന്നും ഇയാള്‍ ആരോപിച്ചു. ഇതിന് പ്രതികാരമായാണ് 13 വയസുകാരിരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നത് എന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.