മലയാളത്തിലെ പല മുതിര്‍ന്ന നടന്മാരും സ്ത്രീവിഷയത്തില്‍ മോശക്കാര്‍ എന്ന് സജിതാ മഠത്തില്‍ ; വഴങ്ങി കൊടുത്തില്ലെങ്കില്‍ പകരം വീട്ടും
കൊച്ചി : മലയാള സിനിമയില്‍ മുഴുവന്‍ ആഭാസന്മാരാണോ?. ചില നടിമാരുടെതായി ഇപ്പോള്‍ പുറത്തു വരുന്ന ചില പ്രസ്താവനകളും വെളിപ്പെടുത്തലുകളും കേട്ടാല്‍ മലയാള സിനിമയില്‍ ഉള്ള ആണുങ്ങള്‍ മുഴുവന്‍ പെണ്ണു പിടിയന്‍മാരാണ് എന്ന് തോന്നും. പാര്‍വതിയുടെ പ്രസ്താവനകളും വെളിപ്പെടുത്തലുകളും കാരണം ഉണ്ടായ വിവാദം അല്പം താഴ്ന്ന സമയമാണ് ഇപ്പോള്‍ എന്നാല്‍ ഈ വിഷയം എപ്പോഴും സജീവമായിരിക്കണം എന്നതാണ് നടിമാരുടെ ഇപ്പോഴത്തെ ആവശ്യം എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെയാകും പാര്‍വതി വിഷയം താഴ്ന്ന അതെ സമയം തന്നെ നടിയായ സജിതാ മഠത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്. ഇവരുടെ അഭിപ്രായത്തില്‍ മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ് എന്നാണ് സജിത മഠത്തില്‍ തുറന്നു പറയുന്നത്.
വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. അതുകൊണ്ട് തന്നെ ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത് എന്നും സജിത മഠത്തില്‍ വ്യക്തമാക്കി. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ പിന്നീടുള്ള സിനിമകളില്‍ അവസരം നല്‍കാതെ ഒഴിവാക്കുന്ന പതിവും മലയാളത്തിലുണ്ടെന്ന് സജിത മഠത്തില്‍ വെളിപ്പെടുത്തുന്നു. അതുപോലെ ഇത്തരത്തില്‍ വഴങ്ങാന്‍ തയ്യാറാവാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും പ്രതിഫലം കൂടുതലാണ് എന്നുമൊക്കെയാണ് പുറത്ത് പ്രചരിപ്പിക്കുകയാണ് ഈ നടന്മാര്‍ ചെയ്യുന്നത് എന്നും . സിനിമയില്‍ ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകള്‍, അത് തുറന്ന് പറയുകയാണ് എങ്കില്‍ അവര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാവുകയാണ് എന്നും സജിത മഠത്തില്‍ പറഞ്ഞു. സിനിമയിലെ സ്ത്രീകള്‍ ഏറ്റവും അധികം ചൂഷണത്തിനും മനുഷ്യാവകാശ നിഷേധത്തിനും ഇരയാകുന്നവരാണ്. ഫെഫ്കയെ പോലുള്ള സംഘടനകള്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണ് എന്ന് പറയുന്നവരുടെ സംഘടനയാണ് എന്നും സജിത മഠത്തില്‍ കുറ്റപ്പെടുത്തി. എകെപിസിടിഎ വജ്രജൂബില ആഘോഷങ്ങളുടെ ഭാഗമായി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കവെയാണ് നടന്മാര്‍ക്കെതിരെ സജിത ഇത്തരത്തില്‍ തുറന്നടിച്ചത്.