താനേ സേര്‍ന്ത കൂട്ടവും ഇന്റര്‍നെറ്റില്‍ ; അഡ്മിനുകളെ പോലീസ് പൊക്കിയിട്ടും തമിള്‍ റോക്കേഴ്സ് ഇപ്പോഴും നിലവില്‍
ചെന്നൈ : സിനിമാക്കാരുടെ ഏറ്റവുംവലിയ തലവേദനയാണ് സിനിമകള്‍ തിയറ്ററില്‍ ഇറങ്ങുന്നതിന്റെ കൂടെ ഇന്റര്‍നെറ്റിലും വരുന്നത്. സൂപ്പര്‍ ഹിറ്റായ പല സിനിമകളും ഇതുപോലെ ഇന്റര്‍നെറ്റില്‍ വരാറുണ്ട്. തമിഴ് സിനിമകളാണ് ഇത്തരത്തില്‍ ഇറങ്ങുന്ന സമയം തന്നെ ഇന്റര്‍നെറ്റില്‍ വരുന്നത്. തമിഴ് സിനിമയിലെ പ്രമുഖ സംഘടനകളായ നടികര്‍ സംഘവും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും ശ്രമിച്ചിട്ടും സിനിമ ചോര്‍ത്തുന്ന വെബ്സൈറ്റുകളായ തമിള്‍ റോക്കേഴ്സ്, തമിള്‍ ഗണ്‍ എന്നിവരെയൊന്നും തടയാന്‍ സാധിച്ചിട്ടില്ല.
വിശാലിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ മുന്നിട്ടിറങ്ങി സെറ്റുകളുടെ ചില അഡ്മിനുകളെ പിടികൂടിയെങ്കിലും വ്യാജ സൈറ്റുകളുടെ ശല്യത്തിന് കുറവില്ല. ഇതിനെ വെല്ലുവിളിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കൊക്കെ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ഇപ്പോഴിതാ തമിള്‍ റോക്കോഴ്സിനോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ് സംവിധായകന് വിഘ്നേഷ് ശിവ. എന്നാല്‍ സംവിധായകന് അപേക്ഷിച്ച് നിമിഷങ്ങള്‍ക്കകം ‘താനേ സേര്‍ന്ത കൂട്ടം’ ഇന്റര്‍നെറ്റിലെത്തി. ഇതിനോടകം തന്നെ ഒട്ടേറെ പേര് ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ലോകത്താകമാനം 12,00 തിയേറ്ററുകളിലായി സിനിമ റിലീസ് ചെയ്തിട്ടുള്ളത്. പൊങ്കല്‍ റിലീസായി മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രമാണ് ഇപ്പോള്‍ ചോര്‍ത്തിയിരിക്കുന്നത്.
” തമിള്‍ റോക്കേഴ്സ് ടീം, ദയവ് ചെയ്ത് ഹൃദയമുണ്ടെങ്കില്‍ ഒന്നു ചിന്തിക്കൂ, ഈ ദിവസത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. നികുതി പ്രശ്നങ്ങള്ക്കിടെയിലാണ് ഈ ചിത്രങ്ങള്‍ ഇറങ്ങുന്നത്.” എന്നാണു ചിത്രത്തിന്റെ സംവിധായകന് ആയ വിഘ്നേഷ് ശിവ ആവശ്യപ്പെട്ടത്. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറല്ല എന്നതിന് തെളിവാണ് ചിത്രം ഇന്റര്‍നെറ്റില്‍ ഇട്ടത്. നേരത്തെ ധനുഷ് അഭിനയിച്ച വി ഐ പി രണ്ടാം ഭാഗത്തിന്റെ വ്യാജന് സിനിമ ഇറങ്ങി മണിക്കുറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ നെറ്റില്‍ ഇട്ടിരുന്നു.