വിയന്നയിലെ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരി കൂട്ടായ്മ ഓഖി ദുരിതാശ്വാസഫണ്ടിലേക്ക് സഹായം നല്‍കി
വിയന്ന: ഓഖി ദുരന്ത മേഖലയില്‍ സഹായം എത്തിക്കാന്‍ പരിശ്രമിക്കുന്ന പ്രശസ്ത സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരി നടത്തുന്ന പ്രോജക്റ്റിലേയ്ക്ക് ഓസ്ട്രിയയിലെ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരി പ്രൊവിന്‍സ് സഹായം നല്‍കി. കൂട്ടായ്മയുടെ ജനറല്‍ ബോഡി സമ്മേളനത്തില്‍ പ്രസിഡന്റ് തോമസ് പാത്തിക്കലിന്റെ നേതൃത്വത്തിലാണ് സഹായം കൈമാറിയത്. നിരവധിപേര്‍ പങ്കെടുത്ത ചടങ്ങില്‍ വിയന്നയ്ക്ക് പുറത്ത് നിന്നും അതിഥികള്‍ ഉണ്ടായിരുന്നു.
അംഗങ്ങള്‍ സമാഹരിച്ച തുക സമ്മേളനത്തില്‍ അതിഥിയായി എത്തിയ മാര്‍ ഇവാനിയോസ് മലങ്കര മിഷന്റെ വിയന്ന ഡയറക്ടര്‍ ഫാ. തോമസ് പ്രശോഭ്, ഫാ. വില്‍സണ് കൈമാറി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനുവരി ആദ്യ വാരം വിയന്ന മലയാളികള്‍ക്ക് വേണ്ടി ലൈവ് മ്യൂസിക് ഷോ നടത്തി ശേഖരിച്ച തുക തിരുവനന്തപുരം പൂന്തുറയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഓഖി പ്രോജക്റ്റില്‍ ഉപയോഗപ്പെടുത്തും.