നടിയെയും പള്‍സര്‍ സുനിയെയും ഭയമാണ് എന്ന് കേസിലെ കൂട്ട് പ്രതി മാര്‍ട്ടിന്‍ ; കോടതിയില്‍ രഹസ്യമൊഴി നല്‍കി
കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വമ്പന്‍ വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആണ് എന്ന് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇരുവരേയും അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചത്. തനിക്ക് പറയാനുള്ളത് രഹസ്യമായി പറയാനുള്ളതാണ് എന്നും മാര്‍ട്ടിന്‍ കോടതിയെ അറിയിക്കുകയുണ്ടായി. നടിയേയും പള്‍സര്‍ സുനിയേയും തനിക്ക് പേടിയാണെന്നും സുനി മുന്നില്‍ നില്‍ക്കുമ്പോള്‍ പറയാനുള്ള ധൈര്യം തനിക്കില്ലെന്നും മാര്‍ട്ടിന്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പള്‍സര്‍ സുനിയേയും മറ്റ് പ്രതികളേയും കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് മാറ്റി.
അടച്ചിട്ട കോടതി മുറിയില്‍ വെച്ചാണ് മാര്‍ട്ടിന്‍ മാര്‍ട്ടിന്‍ കേസുമായി ബന്ധപ്പെട്ട രഹസ്യമൊഴി നല്‍കിയത്. കേസിനെ അപ്പാടെ അട്ടിമറിക്കാന്‍ പോകുന്ന മൊഴിയാണോ മാര്‍ട്ടിന്‍ കോടതിക്ക് മുന്നില്‍ നല്‍കിയത് എന്ന സംശയമാണ് ഉയരുന്നത്. പള്‍സര്‍ സുനിക്ക് മുന്നില്‍ പറയാന്‍ പറ്റാത്ത മൊഴി ദിലീപിന് അനുകൂലമായത് ആയിരിക്കുമോ എന്ന സ്വാഭാവിക സംശയവും ഉയരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അന്വേഷിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. പല ഘട്ടത്തിലും കേസിനെ മുന്നോട്ട് നയിച്ചത് ഒന്നാം പ്രതിയായ പൾസർ സുനിയുടെ മൊഴികളായിരുന്നുവെന്നും ഇത് പോലീസുമായുള്ള ഒത്തുകളിയാണ് എന്ന് ദിലീപ് അനുകൂലികൾ ആരോപണം ഉന്നയിച്ചിരുന്നു.