ആലുവയില്‍ ട്രാക്കില്‍ വിള്ളല്‍ ; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം പാതയില്‍ റെയില്‍ ഗതാഗതത്തിന് തടസ്സം നേരിട്ടു. ആലുവ പുളിഞ്ചുവടിന് സമീപമാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. പിന്നീട് താല്‍കാലിക അറ്റകുറ്റപ്പണികള്‍ക്ക് ശേഷം തീവണ്ടികള്‍ കടത്തി വിടാന്‍ തുടങ്ങി.