വോയിസ് വിയന്നയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷവും തിരഞ്ഞെടുപ്പും: ലീല വാഴലാനിക്കല്‍ പുതിയ പ്രസിഡന്റ്
വിയന്ന: വോയിസ് വിയന്നയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സംഘടനയുടെ സജീവപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ബെന്നി കൊട്ടാരത്തിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ അനുശോചനം അറിയിച്ചാണ് യോഗ നടപടികള്‍ ആരംഭിച്ചത്.
പ്രസിഡന്റ് മേഴ്‌സി കക്കാട്ടു അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സുനില്‍ കോര 2017-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രെഷറര്‍ തോമസ് ഇയത്തുകളത്തില്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അംഗങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ടും കണക്കും അംഗീകരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് ഇമ്പമേകി.
ആഘോഷ പരിപാടികള്‍ മദ്ധ്യേ 2018 ലേക്കുള്ള പുതിയ നിര്‍വാഹക സമിതിയെ യോഗം തെരഞ്ഞെടുത്തു. ലീല വാഴലാനിക്കല്‍ (പ്രസിഡണ്ട്), ഹൈമ മണ്ണാറപ്രായില്‍ (സെക്രട്ടറി), ബോബന്‍ കടമ്പന്‍ചിറ (വൈസ് പ്രസിഡണ്ട്) സാജു പടിക്കകുടി (ജോയിന്റ് സെക്രട്ടറി) നാന്‍സി കോര (ട്രെഷറര്‍) മീനു ഇയത്തുകളത്തില്‍ (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി) സ്റ്റാന്‍ലി പതിപള്ളി (സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി) ജോളി തുരുത്തുമേല്‍, എബ്രഹാം ഇയത്തുകളത്തില്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവര്‍ ഉള്‍പ്പെട്ട ഒന്‍പത് അംഗ ഭരണ സമിതിയെ യോഗം തിരഞ്ഞെടുത്തു.
പുതിയ കമ്മിറ്റിക്കു ആശംസകള്‍ നേര്‍ന്നു കൊണ്ട് വിവിധ അംഗങ്ങള്‍ സംസാരിച്ചു. പുതിയതായി തെരഞ്ഞെടുക്കപെട്ട പ്രസിഡന്റും സെക്രട്ടറി നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം ആഘോഷങ്ങള്‍ അവസാനിച്ചു.