പുതുവര്‍ഷ രാവിലെ അതിക്രമം ; ബെംഗളൂരുവില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരുവില്‍ പുതുവര്‍ഷ രാവില്‍ അതിക്രമങ്ങള്‍ ഉണ്ടാക്കിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. സ്ത്രീ ഉള്‍പ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരെ ആക്രമിച്ച സംഭവത്തിലാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചത്. അംബരീഷ്, ലോകേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇന്ദിരാ നഗറിലാണ് സംഭവം നടന്നതെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞദിവസമാണ് ഇരുചക്ര വാഹനയാത്രക്കാരായ മൂന്നുപേരെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയത്.

രണ്ടുപുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. പുതുവര്‍ഷ ആഘോഷ വേളകളില്‍ അതിക്രമംഗല ഉണ്ടാവുക ബെംഗളൂരുവില്‍ സ്ഥിരമായ ഏര്‍പ്പാടാണ്. കഴിഞ്ഞ വര്‍ഷത്തെ പുതുവര്‍ഷ രാത്രിയില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നതിന്റെ വീഡിയോകള്‍ പുറത്തു വന്നത് വന്‍ വിവാദമായി മാറിയിരുന്നു.