കല്യാണത്തിന് വേണ്ടി “ധൃതംഗപുളകിതനായി” ദുല്‍ക്കര്‍ കൂട്ടിന് “ശശാങ്കതരളിതനായി” ഗ്രിഗറിയും (വീഡിയോ)

മുകേഷിന്‍റെ മകന്‍ ശ്രാവന്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന കല്യാണം എന്ന സിനിമയ്ക്ക് വേണ്ടിയാണ് മലയാളികളുടെ പ്രിയതാരം ദുല്‍ക്കര്‍ സല്‍മാന്‍ ധൃതംഗപുളകിതനായത്. കൂട്ടിന് ശശാങ്കതരളിതനായി ഗ്രിഗറിയും ഒത്തുചേര്‍ന്നു. സിനിമയുടെ പ്രമോഷന്‍ വേണ്ടിയുള്ള ഗാനമാണ് ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയത്.എസ്‌കേപ്പ് ഫ്രം ഉഗാണ്ട, സോള്‍ട്ട് മാംഗോ ട്രീ എന്നി സിനിമകള്‍ക്ക് ശേഷം രാജേഷ് നായര്‍ സവിധാനം ചെയ്യുന്ന സിനിമയാണ് കല്യാണം. പ്രകാശ് അലക്‌സാണ് സംഗീത സംവിധായകന്‍.ലിങ്കു എബ്രഹാം ആണ് ഗാനം രചിച്ചത്. രാജേഷ്‌ നായര്‍,കെ കെ രാധാമോഹന്‍,ഡോ: ഉദയ ഭാനു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖ താരം വര്‍ഷയാണ്, മുകേഷ്, ശ്രീനിവാസന്‍, സാജു നവോദയ, നാരായണന്‍ കുട്ടി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.