മിനിമം ചാർജ് 10 രൂപയാക്കണം ; ഫെബ്രുവരി ഒന്നാം തീയതി മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് ഫെബ്രവരി ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരം നടത്തുവാന്‍ സ്വകാര്യബസ് സംഘടനകളുടെ തീരുമാനം. ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് വന്ന സാഹചര്യത്തില്‍ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മിനിമം ചാർജ് 10 രൂപയാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ആവശ്യപ്പെട്ടു.

ഈ മാസം 24ന് സെക്രട്ടേറിയറ്റിന് മുന്നിൽ ബസുടമകൾ രാപ്പകൽ സമരം നടത്തും. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. നിലവില്‍ എഴു രൂപയാണ് മിനിമം ചാര്‍ജ്. മൂന്നുവര്‍ഷം മുന്‍പാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.