കാമുകന്റെ കാര്യം അമ്മയോട് പറഞ്ഞതിന് പെണ്‍കുട്ടി സ്വന്തം സഹോദരനെ കഴുത്തറുത്തു കൊന്നു
തന്റെ കാമുകന്റെ വിവരം അമ്മയോട് പറഞ്ഞതിന് പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്വന്തം സഹോദരനെ കഴുത്തറുത്തു കൊന്നു. ഹരിയാനയിലെ റോത്തക്കിലുള്ള സമര് ഗോപാല്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. കാജല്‍ (19) എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ഇത്തരത്തില്‍ ഒരു ക്രൂരത നടത്തിയത്. സംഭവത്തില്‍ കാജോളിനെ പോലീസ് അറസ്റ്റ് ചെയ്തു. 10-ാം ക്ലാസുകാരനായ തന്റെ സഹോദരന് മോണ്ടി സിങ്ങിനെ കഴിഞ്ഞ ശനിയാഴ്ചയാണ് കാജള്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കത്തിയുപയോഗിച്ച് കഴുത്ത് മുറിച്ചു കൊലപ്പെടുത്തിയത്. എന്നാല്‍ ഈ കുറ്റം സ്വന്തം പിതാവിന്റെ തലയില്‍ കെട്ടിവെക്കാന്‍ ഒരു ശ്രമവും കജോള്‍ നടത്തിയിരുന്നു. കൊലപാതക ശേഷം അവിടെ നിന്നും രക്ഷപ്പെട്ട കാജോള്‍ അമ്മയെ വിളിച്ച് അച്ഛന് മോണ്ടിയെയും തന്നെയും കൊല്ലാന്‍ ശ്രമിച്ചെന്നും താന്‍ അവിടെനിന്ന് രക്ഷപ്പെട്ടെന്നും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വീട്ടില്‍ എത്തുന്ന അമ്മ കാണുന്നത് മോണ്ടിയുടെ മൃതദേഹമാണ്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും പോലീസ് സംശയത്തിന്റെ പേരില്‍ അച്ഛനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോണ്ടിയെ കൊന്നത് അച്ഛന് തേജ്പാലാണെന്നാണ് കാജള്‍ പോലീസിനോടും പറഞ്ഞിരുന്നത്. തേജ്പാല്‍ മക്കളെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന കാര്യം സുശീല പോലീസിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് വിശദമായ പരിശോധനയില്‍ കാജളിന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ പോലീസില്‍ സംശയം ജനിപ്പിച്ചു. ഇതുവച്ച് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ യാഥാര്‍ഥ്യം പുറത്തുവന്നത്. താന്‍ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് സഹോദരന് അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് വഴി വെച്ചത്.