ഇന്റര്‍നെറ്റ് ആവശ്യം ഇല്ലാത്ത ചാറ്റിംഗ് ആപ്പുമായി ഹൈക്ക് ; വാട്സ്ആപ്പിന് പണിയാകുമോ
ഇന്ത്യയുടെ സ്വന്തം ചാറ്റിംഗ് ആപ്പ് ആണ് ഹൈക്ക്. വാട്സ് ആപ്പ് ആണ് നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് പ്രിയം എങ്കിലും. വാട്സ് ആപ്പില്‍ വരുന്നതിനു മുന്‍പ് വീഡിയോ കോള്‍, വോയിസ് കോള്‍ എന്നിങ്ങനെ പല പുതിയ സംവിധാനങ്ങളും ആദ്യം കൊണ്ട് വന്നത് ഹൈക്ക് ആയിരുന്നു. എന്നിരുന്നാലും വാട്സ് ആപ്പ് പോലെ ജനപ്രിയമായി മാറുവാന്‍ ഹൈക്കിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ അങ്ങനെ തോറ്റ് പിന്മാറുവാന്‍ ഹൈക്ക് ഇപ്പോള്‍ തയ്യാറല്ല. അതുകൊണ്ട് തന്നെയാണ് ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത ടോട്ടല്‍ എന്ന പുതിയ സംരംഭം നടപ്പിലാക്കാന്‍ ഹൈക്ക് തീരുമാനിക്കുന്നത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷനില്‍ ചാറ്റിങിന് പുറമെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഇന്റര്‍നെറ്റിന്റെ അധികമായ ഉപയോഗം കുറയ്ക്കുവാന്‍ വേണ്ടിയാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത് എന്ന് കമ്പനി പറയുന്നു. ഇന്ത്യയിലെ 400 മില്ല്യണ്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ 200 മില്ല്യണ്‍ ആളുകള്‍ ദിവസേന ഓണ്‍ലൈനില്‍ വരാറുണ്ട്. ഇത് അവസാനിപ്പിക്കുകയാണ് ടോട്ടല്‍ ആപ്ലിക്കേഷന്റെ ലക്ഷ്യമെന്ന് ഹൈക്ക് സിഇഒ കവിന്‍ മിത്തല്‍ പറഞ്ഞു. ഒരു എംബി മാത്രമായിരിക്കും ആപ്പിന്റെ സൈസ്. എന്നാല്‍, ഇതുവഴി ടെസ്റ്റുകള്‍ക്ക് പുറമെ ഫോട്ടോയും അയയ്ക്കാനും സ്വീകരിക്കാനും, തത്സമയ ക്രിക്കറ്റ് സ്‌കോര്‍, റെയില്‍വേ വിവരങ്ങള്‍ അറിയാനും സാധിക്കും. മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വിവിധ സേവനങ്ങള്‍ നേരിട്ട് ഉപയോഗിക്കാന്‍ ഈ ആപ്പില്‍ കഴിയും.