ശ്രീജീവിന്‍റെ മരണവും ശ്രീജിത്തിന്‍റെ നിരാഹാരവും; സത്യാവസ്ഥ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്തിന്‍റെ പൂര്‍ണ്ണ രൂപം
സോഷ്യല്‍ മീഡിയയില്‍ അടുത്തകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ഇവിടെ പ്രതിപാദിക്കുന്നത്. സഹോദരന്റെ കൊലയാളികള്‍ക്ക് ശിക്ഷ ലഭിക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ഏറെയായി സമരം നടത്തി വരുന്ന ശ്രീജിത്തിന്‍റെ ഒപ്പമാണ് കേരള മനസാക്ഷി മുഴുവനും. അതേസമയം ശ്രീജിത്ത് പറയുന്ന കാര്യങ്ങള്‍ നുണയാണ് എന്ന തരത്തില്‍ ശ്രീജിത്തിന്‍റെ നാട്ടില്‍ തന്നെ സംസാരങ്ങള്‍ നിലനില്‍ക്കുകയാണ് ഇപ്പോള്‍.പോലീസ് നിരപരാധിയാണ് എന്ന തരത്തിലാണ് ആ സന്ദേശങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ചിലപ്പോള്‍ നിങ്ങള്‍ക്കും ഈ സന്ദേശങ്ങള്‍ ലഭിച്ചു കാണും. ശ്രീജിത്തിന്‍റെ നാട്ടുകാര്‍ തന്നെയാണ് പ്രസിദ്ധീകരിക്കണം എന്ന പേരില്‍ ഈ സന്ദേശം നമുക്ക് അയച്ചു തന്നത്. എന്നാല്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ സത്യാവസ്ഥ പുറത്തു വന്നതിനുശേഷം പോരെ ചിലരെ കുറ്റക്കാര്‍ ആയി വിധിക്കുന്നത് എന്ന മറുചോദ്യമാണ് അവര്‍ക്ക് ചോദിക്കാന്‍ ഉണ്ടായിരുന്നത്.
പോലീസുകാരാല്‍ തയ്യാറാക്കപ്പെട്ടതാണ് ഈ സന്ദേശം എന്ന് കണ്ടാല്‍ മനസിലാകും. ആരോപണം ഉന്നയിക്കപ്പെടുന്ന പോലീസുകാര്‍ക്കും കുടുംബം ഉണ്ട് എന്നും യാതൊരുവിധ തെളിവുകളും ഇല്ലാത്ത കേസില്‍ അവരെ എങ്ങനെ കുറ്റവാളികള്‍ ആക്കുവാന്‍ കഴിയും എന്നും കത്ത് ചോദിക്കുന്നു. ഈ കത്ത് വായിക്കുന്നവര്‍ക്ക് ഇത് ഉണ്ടാക്കിവിട്ടവരോട് ദേഷ്യം ഉണ്ടാകാം. ഇത് പ്രസിദ്ധീകരിച്ച ഞങ്ങളോടും. അതേസമയം പോലീസും ശ്രീജിത്തിന്‍റെ വീട്ടുകാരും മറച്ചു വെക്കുന്ന എന്തക്കയോ ഇതിന്റെ ഉള്ളില്‍ ഉണ്ട് എന്ന കാര്യം വ്യക്തമാണ്. ശ്രീജീവ് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെ പറ്റി ശ്രീജിത്തോ അവരുടെ വീട്ടുകാരോ ഇതുവരെ വ്യക്തമായ ഒരു വിവരം പുറത്തുവിട്ടിട്ടില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണഹേതുവായ ആ പെണ്‍കുട്ടി ഇപ്പോഴും മറവിലാണ്. അവളെ കണ്ടെത്തിയാല്‍ ഈ കേസില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും.
നിരാഹാരം കിടക്കുന്ന യുവാവിന് നീതി ലഭിക്കണം എന്ന് തന്നെയാണ് എല്ലാവരെയും പോലെ ഞങ്ങളുടെയും ആവിശ്യം. അതേസമയം നിരപാരാധികള്‍ വല്ലവരും കേസില്‍ അകപെട്ടിട്ടു ഉണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടാനും പാടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്ത് അതുപോലെ ഒരു അക്ഷരം പോലും എഡിറ്റ് ചെയ്യാതെയാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
കത്തിന്‍റെ പൂര്‍ണ്ണമായ രൂപം :
സുഹൃത്തുക്കളെ
ശ്രീജിത്ത് എന്ന ചെറുപ്പക്കാരന് ഐക്യദാർഢ്യവുമായി കുറച്ച് പേർ മുന്നിട്ട് ഇറങ്ങിയിരിക്കുന്നു. കാരണം അയാൾ ഇരയാണത്രേ. പലർക്കും അതിന്റെ വസതവം അറിയില്ലായെന്ന് ഉറപ്പാണ്. അവന്റെ അനുജൻ ശ്രീജീവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. അത് കൊണ്ടാണത്രേ അവൻ ഇരയായത്.
ശ്രീജീവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തം. എന്നിട്ടും വ്യക്തമായ മുൻ വിധിയോടെ ചില തൽപരകക്ഷികൾ ടെ പ്രചരണത്തിന് സോഷ്യൽ മീഡിയ വഴി ജനങ്ങൾ സപ്പോർട്ട് നൽകുന്നു. കാര്യമറിയാതെ.
പാറശാലയിലെ ഒരു മൊബൈൽ കടയിൽ മോഷണം നടന്നു. പുതിയതും പഴയതുമായ 13 മൊബൈലുകൾ മോഷ്ടിക്കപ്പെട്ടു. പാറശാല പോലീസ് സ്റ്റേഷനി കേസ് രജിസ്റ്റർ ചെയ്തു. പാറശാല സർക്കിൾ ഇൻസ്പെക്ടർ അന്വേഷണം ഏറ്റെടുത്തു.
ചില മാസങ്ങൾക്ക് ശേഷം മോഷ്ടിക്കപ്പെട്ട മൊബൈലുകളിൽ ഒരെണ്ണം ആറ്റിങ്ങൽ അവനവഞ്ചേരി വിലാസത്തിൽ ഉള്ള ഒരാൾ ഉപയോഗിച്ചു വരുന്നതായി I ME I നമ്പരിലൂടെ ട്രേസ് ചെയ്യപ്പെട്ടു. അയാൾ മൊബൈൽ വാങ്ങിയ ആറ്റിങ്ങ് ലെ മൊബൈൽ കടയിൽ പോലീസ് എത്തി. ആ കടയിൽ മൊബൈൽ വിറ്റ ചെറുപ്പക്കാരൻ നൽകിയ ഐഡി പ്രൂഫിൽ നിന്നാണ് ശ്രീ ജിവ് എന്ന പുണ്യവാനിലേക്ക് പോലീസ എത്തുന്നത്.. മറ്റൊരു മൊബൈൽ കൊച്ചിയിൽ നിന്നും രെണ്ണം തിരൂരിൽ നിന്നും റിക്കവർ ചെയ്തു. രണ്ട് കടകളിലും ശ്രീജിവ് വിറ്റത്. 2 കടകളിൽ നിന്നും അവൻ നൽകിയ ID പ്രൂഫ് മഹസർ പ്രകാരം ബന്തവസിൽ എടുത്തിട്ടുണ്ട്.
ഈ മഹാന്റെ ഗുണഗണങ്ങൾ ഇനിയുമുണ്ട്. ഇവന്റെ പ്ലാമൂട്ടുക്കട വെങ്കടമ്പിലെ വീട്ടിൽ തൊട്ടടുത്ത വീട്ടിലെ ഫോൺ ചാർജ് ചെയ്യാനായി കൊണ്ട് വച്ചിരുന്നു. അതും മോഷ്ടിച്ച കൊണ്ട് പോയി. അയൽക്കാരിയുടെ കുളിമുറിയിൽ അവർ അറിയാതെ മെബെൽ റിക്കോർഡ് ആക്കി വച്ച് ആ രംഗങ്ങ്ൾ അവരെ കാണിച്ച് ബ്ലാക്ക് മെയിലിംഗ് നടത്തു മാരുന്നു. ഫോൺ വഴി സ്ത്രീകള് മായി ചങ്ങാത്തം സ്ഥാപിച്ച് അവരുമായി ലൈoഗിക ബന്ധം ഏർപ്പെട്ട ശേഷം അവിടെ സ്വർണവും പണവും മോഷ്ടിക്കുക: നാണക്കേട് കാരണം അവർ അന്ന് അത് പുറത്തിറിയിച്ചിരുന്നില്ല. ഇതാണ് ഈ പറഞ്ഞ ശ്രീജിത്തിൻറ അനജൻ ശ്രീജീവ്.
നാളെ ഗോവിന്ദച്ചാമിയുടെ ചേട്ടനും സൗമ്യയെ കൊന്ന വനെറ ചേട്ടനും ഇത് പോലെ കിടക്കും.
നിരപരാധിയായ അനുജൻ ശ്രീജീവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ജോലിക്കു വേണ്ടി സെക്രട്ടറിയേറ്റിനു സമീപം സമരം നടത്തുന്ന ശ്രീജിത്തേ രണ്ടര ലക്ഷം രൂപയുടെ മൊബൈൽ മോഷണം ചെയ്ത ശ്രീജീവ് എങ്ങനെ നിരപരാധിയാകും.
പാറശ്ശാല മര്യങ്കര സ്വദേശിയായ ഹാരീസ് മകൻ പ്രദീപ് പറശ്ശാല ജംഗ്ഷനിൽ നടത്തിയിരുന്ന Star mobile palace എന്ന ഷോപ്പിൽ നിന്നും 2013 ലാണ് മൊബൈൽ ഫോണുകൾ മോഷണം പോകുന്നത് ‘ രണ്ട് സർക്കിൾ ഇൻസ്പെക്ടർമാർ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ച് വിവരം ലഭിക്കാതിരുന്ന കേസിൽ മോഷണം പോയ mobile ഫോണുകളുടെ IMEI നമ്പറുകൾ സൈബർ സെല്ലിൽ അയച്ച് അന്വേഷണം നടത്തിയപ്പോഴാണ് ആറ്റിങ്ങൽ ഭാഗത്തുള്ള 5 പേർ പാറശ്ശാല ഷോപ്പിൽ നിന്നും മോഷണം പോയ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് വരുന്നതായി കണ്ട് ആ ആളുകളെ കണ്ട് അന്വേഷണം നടത്തിയപ്പോഴാണ് ആറ്റിങ്ങലിൽ ചിറയിൻകീഴ് സ്വദേശിയായ നാസർ നടത്തുന്ന മൊബൈൽ ഷോപ്പിൽ നിന്നാണ് ആ 5 പേരും മൊബൈൽ ഫോണുകൾ വാങ്ങിയിട്ടുള്ളത് – അങങ്ങനെ നാസറിനോട് അന്വേഷിച്ചപ്പോഴാണ് ഒരു പയ്യൻ ഷോപ്പിൽ വിലക്ക് കൊടുത്തതാണെന്ന വിവരവും ആ പയ്യൻ ID proof ആയി നൽകിയ Election Identity card ന്റെ പകർപ്പും പോലീസിന് ലഭിക്കുന്നത്.
ശ്രീജിത്തേ ഓർമ്മയുണ്ടോ ആ ഇലക്ഷൻ ഐഡന്റാ റ്റി കാർഡ് ആരുടേതാണെന്ന് അത് അനുജന്റെ മരണത്തിനു പകരമായി ജോലി ആവശ്യപ്പെട്ട് കിടക്കുന്ന നമ്മുടെ ശ്രീജിത്തിന്റെ ഐഡന്റിറ്റി കാർഡ് ആയിരുന്നു. അങ്ങനെ ശ്രീജിത്തിന്നെ അന്വേഷിച്ചു പോയ പോലീസിന് സ്വന്തം അനുജൻ ശ്രീജീവ് ക്രിമിനൽ ആണെന്ന വിവരം നൽകിയത് ഇന്ന് നിരപരാധിയെന്ന പരിവേഷം നൽകി ജോലിക്കായി കാത്തു കിടക്കുന്ന ശ്രീജിത്ത് തന്നെയാണ്. അങ്ങനെയാണ് ശ്രീജീവിലേക്ക് ഈ കേസിന്റെ അന്വേഷണം പോകുന്നത്.
ശ്രീജീവ് സംഭവ ദിവസം വെളുപ്പിന് 2.30 മണിക്ക് എന്തിനാണ് പാറശാല യൽ വന്നത്. എന്തിനാ ശ്രീജിത്തേ മൊബൈൽ ഷോപ്പ് മോഷണം നടത്താനല്ലേ. ശ്രീ ജീ വ് 2013 കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന 96 45 416712 എന്ന മൊബൈൽ ഫോണിന്റെ സംഭവ ദിവസത്തെ ടവ്വർ ലൊക്കേഷൻ വെളുപ്പിന് O2 .30 മണിക്ക്: പാറശ്ശാലയാണ് . വെങ്കടമ്പ് സ്വദേശിയായ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേ ദിവസം മരിച്ച ശ്രീജിവിന്റെ മരണം എങ്ങനെയാണ് കസ്റ്റഡി മരണം ആകുന്നത്.
ഇങ്ങനെ മോഷണ കേസിൽ പ്രതിയായ ശ്രീജീവിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ പേരിലുള്ള എല്ലാ കേസുകളും തെളിയും എന്ന് മനസിലായ ശ്രീജീവിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലെത്തിച്ച് അര മണികൂർ കഴിഞ്ഞപ്പോൾ പാറശ്ശാല പോലീസ് സ്റ്റേഷനിലെ സെല്ലിൽ വച്ച് ജട്ടിയുടെ ഇലാസ്റ്റിക്കിനിടയിൽ കരുതി വച്ചിരുന്ന ഫൂരി ഡാൻ വിഷം കഴിച്ചു. ഇത് മനസിലാക്കിയ duty ൽ ഉണ്ടായിരുന്ന പോലീസുകാർ ശ്രീജീവിനെ പാറശ്ശാല ഗവമെന്റ് ആശുപത്രിയിൽ കൊണ്ടുപോയി അവിടെനിന്നും McH ലേക്കും.
ശരീരത്തിനു പുറത്തോ ആന്തരീക അവയങ്ങളിലോ ഒരു പരുക്കുകളും pm സർട്ടിഫിക്കറ്റിൽ ഇല്ല പിന്നെങ്ങനെയാണ് ശ്രീജീവിന്റെ മരണം കസ്റ്റഡി മരണം ആകുന്നത്. ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളും വിവിധ ഏജൻസികൾ മാറി മാറി അന്വേഷിച്ചിട്ടും പോലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്താൻ കഴിയാത്ത കേസുകളിലേക്ക് നിരപരാധികളായ പോലീസുകാർ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ നിലനിൽക്കെ ക്രിമിനൽ പശ്ചാത്തലമുള്ള ശ്രീ ജീ വിന്റെ കുടുംബത്തിന് ബഹു. കംപ്ലയിൻസ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം സർക്കാർ പത്ത് ലക്ഷം രൂപ അനുവദിച്ചു. കേസിലേക്ക് നടത്തിയ അന്വേഷണത്തിൽ കസ്റ്റഡി മരണമാണെന്ന് തെളിയാത്ത അവസ്ഥയിൽ എന്ത് മാനദണ്ഡത്തിലാണ് ക്രിമിനൽ കേസിലെ പ്രതിക്ക് പത്ത് ലക്ഷം രൂപ അനുവദിച്ചത്. അങ്ങനെയാണെങ്കിൽ സാധാരണക്കാരായ ഞങ്ങളും നാളെ മുതൽ സെക്രട്ടറിയേറ്റിൽ പോയി കിടക്കാം ഞങ്ങൾക്കും പത്ത് ലക്ഷം രൂപ കിട്ടുമല്ലോ. അങ്ങനെയാണെങ്കിൽ പോസ്റ്റുമോർട്ടം പരിശോധന നSത്തുന്ന ഫോറൻസിക് ഡോക്ടർ എഴുതിയിരിക്കുന്നത് തെറ്റാണെന്ന നിഗമനത്തിലെത്തണ്ടെ. ഇനി ജോലി കിട്ടുക എന്ന ലക്ഷ്യവുമായി നിരാഹാരം സമരം എന്ന വ്യാജേന സെക്രട്ടറിയേറ്റ് പടിക്കൽ കിടക്കുന്ന സഹോദരാ ശ്രീജിത്തെ വേഗം എഴുന്നേറ്റ് വീട്ടിൽ പോകാൻ നോക്ക്. ഇല്ലെങ്കിൽ നിരപരാധികളായ പോലീസുകാർക്കും വീടും കുടുംബവും ഉണ്ട്. ഞങ്ങളും നീതിക്കുവേണ്ടി മറ്റൊരു പന്തൽ കെട്ടി നിന്റെ അടുത്തു തന്നെ കിടക്കും.
ഏതെങ്കിലും ഏജൻസി അന്വേ ഷിച്ച് കസ്റ്റഡി മരണമാണെന്ന് ബോധ്യം വരുമ്പോൾ ജോലി തരാനായി താങ്കളെ ക്ഷണിക്കാം. ക്രിമിനൽ കേസിൽ ആത്മ ഹത്യ ചെയ്ത അനുജന്റെ പേരിൽ സനതാ പ തരംഗം സൃഷ്ടിച്ച് പാവപ്പെട്ട ഏതോ വിദ്യാ സമ്പന്നന് ലഭിക്കേണ്ട ജോലിക്കായി വ്യാജ സമരം നടത്തുന്ന ത് ആണുങ്ങൾക്ക് ചേർന്ന പണിയാണോ. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കിടന്ന ശ്രീ ജീവിനെ റിമാന്റ് ചെയ്യാൻ ആശുപത്രിയിലെത്തിയ ബഹു: നെയ്യാറ്റിൻകര കോടതിയിലെ മജിസ്ട്രേട്ട് ശ്രീ ജീവിന്റെ ശരീരത്തിൽ പോലീസ് ദേഹോപദ്രവമേൽപ്പിച്ച പാടുകളൊന്നും തന്നെ കണ്ടില്ല. ഇൻക്വസ്റ്റ് നടത്തിയ RDO യും കണ്ടില്ല’പോസ്റ്റുമോർട്ടം പരിശോധന നടത്തിയ ഫോറിൻ സിക് വിഭാഗം ഡോക്ടറും ബാഹ്യമായതോ ആന്തരീകമായതോ ആയ മുറിവുകളൊന്നും തന്നെ ശ്രീജീവിന്റെ ശരീരത്തിൽ കണ്ടില്ല. പിന്നെ ബഹു.പോലീസ് കംപ്ലയിൻസ് അതോറിറ്റി മാത്രം ശ്രീജീവിന്റെ മരണം കസ്റ്റഡി മരണമാണെന്ന് കണ്ടെത്തിയതെങ്ങനെ. ഈ കേസിന്റെ അന്തിമ തീരുമാനം ഉണ്ടാകാതെ ഇനി ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം അനുവദിച്ചാൽ ഞങ്ങളും നിരാഹാരം തുടങ്ങും ജോലിക്കായി. എന്താ വെറുതെ ജോലിയും കൂലിയും ഇല്ലാതെ നടക്കുന്ന ഞങ്ങൾക്കും സർക്കാരിന്റെ ദയവിൽ ഒരു സർക്കാർ ജോലി.
ഒരു ക്രിമിനൽ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പിന്നിലുള്ള സത്യാവസ്ഥ മനസ്സിലാക്കാതെ അവർക്കു വേണ്ടി ഐക്യദാർട്ടവുമായി വരുന്ന സഹോദരന്മാർ ഒന്ന് ഓർക്കണം ജുവനൈൽ ആയിരുന്ന സമയത്ത് കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലെ പ്രതിയായ ചെറുപ്പം മുതൽ കുറ്റവാസനയുള്ള ഒരാൾ ആത്മഹത്യ ചെയ്ത കേസിലേക്കാണ് നിങ്ങളെല്ലാം ഒന്നും അറിയാതെ ഐക്യദാർഷ്ട്യം പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹത്തിൽ ബഹുമാന്യ സ്ഥാനമുള്ളവർ സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ക്രിമിനലുകളെ support ചെയ്യുന്നതിലെ ന്യായം എന്താണ്. ഒരു ഉദയകുമാർ കസ്റ്റഡിയിൽ മരിച്ചു യെന്ന് കരുതി ക്രിമിനൽ ആത്മ ഹത്യ ചെയ്താലും അതും കസ്റ്റഡി മരണമാണോ ‘ അങ്ങനെയാണെങ്കിൽ വില്ലേജ് ഓഫീസ് മുതൽ ഗവ: ആശുപത്രി വരെയുള്ള ഗവമെന്റ് ആശുപത്രികളിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ഇതു പോലുള്ള എന്തെല്ലാം സംഭവങ്ങൾ നടക്കുന്നു. രാപകലില്ലാതെ ജോലി എടുത്ത് എന്തിനും ഏതിനും പൊതു ജനങ്ങളുടെ അസഭ്യങ്ങൾ ഏറ്റുവാങ്ങുന്ന പോലീസുകാരും നിങ്ങളെ പോലെയുള്ള കുടുംബങ്ങളിൽ നിന്നും വരുന്ന മനുഷ്യർ തന്നെയാണ് . പിന്നെന്തിനാ ചെയ്യാത്ത കാര്യം പാവപ്പെട്ട പോലീസിന്റെ തലയിൽ കെട്ടി വക്കുന്നത്.
ശ്രീജിത്തിന് പിൻതുണ പ്രഖ്യാപിച്ച നടൻ ടൊവിനയോട് ഒരു ചോദ്യം ശ്രീജിത്ത് പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ചാണ് താങ്കൾ ശ്രീജിത്തിന് പിൻതുണ പ്രഖ്യാപിച്ചത് ‘ അതിനു മുൻപ് താങ്കൾ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കേണ്ടതല്ലേ നടീനടന്മാരെക്കുറിച്ച് അവർ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ‘അതെല്ലാം പൊതുജനങ്ങൾ മുഖവിലക്കെടുത്തെങ്കിൽ അവസ്ഥ എന്തായേനേ താങ്കൾ ഒരു നടൻ എന്ന നിലയിൽ വ്യക്തമായി കാര്യങ്ങൾ ബോധ്യപ്പെട്ടതിനു ശേഷം പിൻതുണച്ചെങ്കിൽ നന്നായേനെ.
ബഹു.പോലീസ് കംപ്ലയിൻസ് അതോറിറ്റി കസ്റ്റഡി മരണമാണെന്നും പോലീസ് കള്ളത്തെളിവ് ഉണ്ടാക്കിയെന്നും പറയുന്നു. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ് എങ്ങനെയാണ് കള്ളത്തെളിവ് ആകുന്നത്. കേസ് പരിശോധിച്ച ബഹു. കംപ്ലയിൻസ് അതോറിട്ടിക്ക് അതിൽ യാതൊരു പിഴവും കണ്ടെത്താൻ കഴിയാത്തതിനാൽ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് പോലീസ് ശ്രീ ജീവിന് വിഷം കൊടുത്തു യെന്നാണ് അതോറിറ്റിയുടെ കണ്ടെത്തൽ.
അപ്പോൾ ശ്രീ ജീവിന് വിഷം കൊടുക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും കൂട്ടുനിന്നു എന്ന് അന്തമാനിക്കേണ്ടി വരും.’ ഇത്തരത്തിലുള്ള അവിശ്വസനീയമായ കണ്ടെത്തലുകൾ അപഹാസ്യമാണ്. ശ്രീജീവ് കഴിച്ചിട്ടുള്ള ഫ്യൂരി ഡാൻ വിഷം മരണത്തിന് മതിയാകുന്നത്രയും ഇല്ലായിരുന്നു എന്നാണ് കംപ്ലയിൻസ് അതോറിറ്റി വാദിക്കുന്നത് ‘ അത് തീരുമാനിക്കേണ്ടത് കംപ്ലയിൻ സ് അതോറിട്ടിയല്ല. ഡോക്ടറാണ്. സ്ഥലം വില്ലേജ് ഓഫീസറാണ് ലോഡ്ജ് മുറി തുറന്ന് പരിശോധിച്ച് കത്ത് കണ്ടെടുത്തത് ‘ ആ കത്തിൽ നിന്നും ശ്രീജീവിന് ആത്മത്യ ചെയ്യാൻ തയ്യാറെടുത്തിരുന്നതായി മനസിലാക്കാം. വില്ലേജ് ഓഫീസർ കണ്ടെടുത്ത ഈ കത്തും കള്ള തെളിവാണെന്ന ബഹു.പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ വാദം ശരിയാണെങ്കിൽ ആറ്റിങ്ങൽ വില്ലേജ് ഓഫീസറും വ്യാജരേഖ ചമച്ചതിന് പ്രതിയാക്കില്ലേ.സത്യം മൂടി വക്കാൻ ഏത് അതോറിറ്റി ശ്രമിച്ചാലും സത്യം ഒരുനാൾ ജയിക്കുക തന്നെ ചെയ്യും.