ശ്രുതിയുടെ വാര്‍ഷികദിനാഘോഷം ഏപ്രില്‍ 7ന് പോണ്ടിഫ്രാക്ടില്‍
യു. കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് യോര്്ക് ഷയറിലെ പോണ്ടിഫ്രാക്ടില്‍ അരങ്ങൊരുങ്ങുന്നു. പ്രമുഖ മലയാള സിനിമാ സംവിധായകനായ ശ്രീ. ഷാജി എന്‍ കരുണ്‍ ആണ് മുഖ്യാതിഥി. ഓട്ടന്‍ തുള്ളല്‍ കലാകാരനായ ശ്രീ. കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയുടെ അംഗങ്ങളും സുഹൃത്തുക്കളും അവതരിപ്പിക്കുന്ന നൃത്തം, നാടകം, സംഗീതമേള എന്നിവയ്ക്ക് പുറമേ വിശിഷ്ട അതിഥികളുമായി മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
പ്രശസ്ത കവി ശ്രീ. ഒ.എന്‍.വി. കുറുപ്പിന്റെs അനുഗ്രഹാശിസ്സുകളോടെ രൂപം കൊണ്ട ശ്രുതിയുടെ പതിനാലാമത് വാര്‍ഷിക ദിനാഘോഷമാണ് ഏപ്രില്‍ 7 ശനിയാഴ്ച്ച പോണ്ടിഫ്രാക്ടിലെ കാള്ട്ടണ്‍ കമ്മ്യുണിറ്റി ഹൈസ്‌കൂളില്വനച്ച് നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്ക്കും ടിക്കറ്റിനും: Anil Thomas (07511902433 – Public Relations)
C. Unnikrishnan (07733105454 — Secretary). email: sruthiexcom@gmail.com,