ആധാറിന്റെ സുരക്ഷയെ ചോദ്യം ചെയ്ത് സുപ്രീംകോടതി
ആധാറിന്റെ സുരക്ഷയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ആധാറിന്റെ സാധുതയെയും ആധാർ വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യതയെയും ലംഘിക്കുന്നുവെന്ന് കാണിച്ചുളള ഹർജികളില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ആധാർ സംബന്ധമായ ഒരു കൂട്ടം ചോദ്യങ്ങൾ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ഉന്നയിച്ചത്. ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് മാത്രം ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാല്‍ ആധാര്‍ സുരക്ഷിതമാകുമോയെന്നും കോടതി ചോദിച്ചു. ക്ഷേമ പദ്ധതികളില്‍ ചോര്‍ച്ച തടയാന്‍ ആധാര്‍ അനിവാര്യമാണെന്ന് എന്തുകൊണ്ടാണ് പറയാത്തതെന്നും കോടതി ആരാഞ്ഞു. ആധാർ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നോയെന്നും മണി ബിൽ ആക്കിയതിനെ ചോദ്യം ചെയ്യാൻ കഴിയുമോ എന്നും കോടതി കേള്‍ക്കുന്നു.
അമേരിക്കയിൽ വിസയ്ക്കായി ശേഖരിക്കുന്ന ബയോമെട്രിക്കിൽ നിന്ന് ആധാർ ബയോമെട്രിക് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സുപ്രീം കോടതി ഉന്നയിച്ചത്. ആധാർ നിയമം ഇല്ലാതിരുന്ന 2009 -16 കാലയളവിൽ ശേഖരിച്ച എല്ലാവിവരങ്ങളും നശിപ്പിച്ചു കളായണമെന്നാണോ ഹര്‍ജിക്കാരുടെ ആവശ്യമെന്നും കോടതി ചോദിച്ചു. ആധാര്‍ കോസില്‍ നാളെയും വാദം തുടരും. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന ആധാർ കേസിലെ വാദം നാളെയും തുടയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, ആദർശ്കുമാർ സിക്രി, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് അന്തിമവാദം കേൾക്കുന്നത്.