ഓഖി ദുരിതാശ്വാസ ധനസമാഹരണത്തിനായി ഫാ. വില്‍സണ്‍ മേച്ചേരില്‍ വിയന്നയില്‍ ഒരുക്കിയ സംഗീത സന്ധ്യയുടെ അലകള്‍ കാരുണ്യമുള്ള ഹൃദയങ്ങളെ ഇപ്പോഴും തൊട്ടുണര്‍ത്തുന്നു
സാബു പള്ളിപ്പാട്ട്
വിയന്ന മലയാളി അസ്സോസിയേഷന്‍ ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കരയും, മറ്റു ഭാരവാഹികളും ഫാദര്‍ വില്‍സനെ സന്ദര്‍ശിച്ചു ഓഖി ദുരിതാശ്വാസ ധനസമാഹരണ ഉദ്യമത്തിലേക്ക് സംഘടനയുടെ സഹായം കൈമാറി. ഇതുപോലുള്ള പരസ്പര സൗഹൃദങ്ങള്‍ ഭാവിയിലും പലവിധ ദുരിതങ്ങളില്‍ വേദനയനുഭവിക്കുന്നവര്‍ക്ക് തണലാകും എന്ന പ്രത്യാശയിലാണ് ആ ഹൃസ്വസന്ദര്‍ശനം വഴിപിരിഞ്ഞത്.
കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലമുള്ള ദുരന്തങ്ങള്‍ എത്രയൊക്കെ കരുതലോടെയിരുന്നാലും കണക്കുകള്‍ തെറ്റിക്കുന്നതായാണ് കണ്ടുവരുന്നത്. ലോകമാകെ മനുഷ്യര്‍ കൈകോര്‍ത്തു നിന്നാലേ ഇനിയും അപ്രതീക്ഷിതമായി വന്നേക്കാവുന്ന ഇത്തരം ദുരന്തങ്ങള്‍ മറികടക്കാനാവൂ. ഓരോരുത്തരും തെളിച്ച തിരിയിലെ കുഞ്ഞു വെട്ടങ്ങള്‍ ഒന്നിച്ചപ്പോള്‍ കാരുണ്യത്തിന്റെ വലിയൊരു പ്രകാശവലയം സൃഷ്ടിക്കപ്പെട്ടത് വിയന്ന മലയാളികള്‍ കണ്മുന്നില്‍ കണ്ടു.
ഇത് വലിയൊരു പ്രത്യാശയാണ്, സ്‌നേഹമാണ്. ദുരന്തബാധിതരുടെ മാത്രമല്ല നമ്മുടെ മനസ്സുകള്‍ കൂടിയാണ് ഈ പങ്കിടലില്‍ നവീകരിക്കുന്നത്. ഒരു മുന്‍വിധികളുമില്ലാതെ നമുക്കിനിയും കൂട്ടുകൂടണം, പാടണം, ആടണം, നമുക്കൊപ്പം ഇവിടെ ഈ ഭൂമിയില്‍ പാര്‍ക്കുന്നവര്‍ക്കൊരു കൈതാങ്ങാവണം എന്നതാകട്ടെ ഈ കൊച്ചു സഹായസഹകരണത്തിന്റെ കാതല്‍.