തോല്‍വികളില്‍ വലയുന്ന ഇന്ത്യക്ക് ആശ്വാസമായി ഐസിസി പുരസ്‌ക്കാരങ്ങള്‍; നേട്ടം കൊയ്ത് കോഹ്ലിയും
മുംബൈ:തുടര്‍ തോല്‍വികളില്‍ അടിതെറ്റിയ അവസ്ഥയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം.കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനത്തിന്റെ നിഴല്‍വെട്ടത്ത് പോലും ഇന്ത്യന്‍ ടീം 2018-ല്‍ എത്തുന്നില്ല എന്ന വിമര്‍ശനത്തില്‍ ഉലയുകയാണ് ഇന്ത്യന്‍ ടീം.ക്യാപ്റ്റനെന്ന നിലയ്ക്ക് വിരാട് കോഹ്ലിയും കണക്കിന് ശകാരമേറ്റു വാങ്ങുന്നുണ്ട്.
എന്നാല്‍ കോഹ്ലിക്ക് ആശ്വസത്തിനു വക നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പോയ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുസ്‌ക്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലികാനുലഭിച്ചിരിക്കുന്നത്.ഏകദിനത്തിലെ മികച്ച കളിക്കാനുള്ള പുരസ്‌ക്കാരവും കൊഹ്ലി സ്വന്തമാക്കി.
അതെ സമയം ട്വന്റി-20 യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌ക്കാരം ഇന്ത്യന്‍ താരം യുസ് വേന്ദ്ര ചാഹലിനെ തേടിയെത്തിയത് ഇന്ത്യന്‍ ടീമിന് ഇരട്ടി മധുരമായി.