ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 18-ന് ;മേഘാലയയിലും നാഗാലാന്‍ഡിലും 27-ന്
ന്യൂഡല്‍ഹി:നിയസഭാ കാലാവധി അവസാനിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര,മേഘാലയ നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27-നുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നിനാണ് മൂന്ന് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാല്‍ ഇന്നു മുതല്‍ ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ.ജ്യോതിയാണ് പ്രഖ്യാപനം നടത്തിയത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റും ഉപയോഗിച്ചായിരിക്കും ത്രിപുരയിലേയും മേഘാലയയിലേയും നാഗാലാന്‍ഡിലേയും മുഴുവന്‍ ബൂത്തുകളിലും തിരഞ്ഞെടുപ്പ് നടക്കുക.എല്ലാ മണ്ഡലങ്ങളിലേയും തിരഞ്ഞെടുത്ത ഒരു ബൂത്തിലെ വിവിപാറ്റിലെ വോട്ടുകള്‍ എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
മേഘാലയയില്‍ മാര്‍ച്ച് ആറിനും നാഗാലാന്‍ഡില്‍ മാര്‍ച്ച് 13-നും മാര്‍ച്ച് 14-ല്‍ ത്രിപുരയിലേയും നിലവിലെ സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കും.