ഭൂമിയെ ലക്ഷ്യമാക്കി എജെ192 വരുന്നു ; തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കടന്നുപോകും എങ്കിലും ഭൂമിക്ക് ചെറിയ പണി കിട്ടും എന്ന് ശാസ്ത്രലോകം

ഭൂമിയുടെ അരികില്‍ കൂടി കടന്നു പോകുന്ന ചിന്നഗ്രഹത്തിന്റെ ഭയത്തിലാണ് ശാസ്ത്രലോകം ഇപ്പോള്‍. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെക്കാള്‍ നീളമുള്ള ഛിന്നഗ്രഹം ഫെബ്രുവരി നാലിന് ഭൂമിയെക്കടന്നുപോകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഏഴ് മൈല്‍ നീളമുള്ള ഛിന്നഗ്രഹം മണിക്കൂറില്‍ 67,000 മൈല്‍ വേഗതയില്‍ ഭുമിയില്‍ നിന്ന് 2.6 മൈല്‍ സഞ്ചരിക്കുകയാണ് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഇത് സ്ഥിരമായി നടക്കുന്ന പ്രതിഭാസമാണെന്നും ഇതേക്കുറിച്ച് വളരെ വര്‍ഷങ്ങളായി അറിയാമെന്നും നാസയിലെ ശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാണിക്കുന്നു. നാസയിലെ ജെറ്റ് പോപ്പല്‍ഷന്‍ ലബോറട്ടറിയിലെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ക്ട് സ്റ്റഡീസിലെ പോള്‍ ചോദാസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. 2002 എജെ192എന്ന പേരിലുള്ള ഛിന്നഗ്രഹം 2002ലാണ് കണ്ടെത്തിയത്.

1.1 കിലോമീറ്റര്‍ വ്യാപ്തിയുള്ള ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിച്ചാല്‍ മണ്ണും പൊടിയും ഭൂമിയിലേയ്ക്ക് പ്രവഹിപ്പിക്കുമെന്നും ഇത് ഇത് ഭൂമിയെ ഇരുട്ടിലാക്കുമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആകാശത്തിനപ്പുറമുള്ള ഛിന്നഗ്രഹങ്ങള്‍ ഗ്രഹങ്ങളെക്കാള്‍ ചെറുതായിരിക്കുമെങ്കിലും കൃത്യമായ രൂപമില്ലാത്തതും ഭ്രമണപഥമില്ലാത്തതുമായിരിക്കും. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് എജെ129 എന്ന ഛിന്നഗ്രഹം അധികം ദൂരെയായല്ലാത്തതിനാല്‍ കൂട്ടിയിടി ഒഴിവാക്കുന്നതിനായി ശാസ്ത്രജ്ഞര്‍ കാലിഫോര്‍ണിയയില്‍ നിന്ന് ഗോള്‍‍ഡ്സ്റ്റോണ്‍ റേഡിയോ ടെലിസ്കോപ്പ് ഉപയോഗിച്ചും പ്യൂര്‍ട്ടോറിക്കോയില്‍ നിന്ന് അരേസിബോ ടെലിസ്കോപ്പ് ഉപയോഗിച്ചും ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവരികയാണ്. അതുപോലെ ഛിന്നഗ്രഹങ്ങളെ നിശ്ചിത അകലത്തുനിന്ന് വ്യതിചലിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള നീക്കങ്ങളാണ് ശാസ്ത്രജ്ഞര്‍ നടത്തിവരുന്നത്. ഇതിനായി ശാസ്ത്രജ്ഞര്‍ ഡബിള്‍ ആസ്റ്ററോയ്ഡ് റിഫ്ലക്ഷന്‍ ടെസ്റ്റ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹങ്ങളെ നശിപ്പിക്കാനോ ഭ്രമണപഥത്തില്‍ മാറ്റംവരുത്താനോ ഉള്ള ശ്രമങ്ങളാണ് ശാസ്ത്രജ്ഞര്‍ നടത്തിവരുന്നത്.